വ​ട​ക്കാ​ഞ്ചേ​രി: വി​രു​പ്പാ​ക്ക മ​ണ​ലി​പ്പാ​ടം സ്വ​ദേ​ശി ന​ടു​ത്ത​റ വീ​ട്ടി​ൽ അ​ബ്ദു​ൾ ഷെ​രീ​ഫി(47) നെ ​ഷോ​ക്കേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. വി​രു​പ്പാ​ക്ക​യി​ൽ കാ​ട്ടു​പ​ന്നി​ക്കു​വ​ച്ച കെ​ണി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റു മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

മ​ണ​ലി​പ്പാ​ട​ത്തു പാ​റ്റ​പു​റ​ത്ത് ഉ​ണ്ണി​യാ​ൻ​കു​ട്ടി​യു​ടെ തെ​ങ്ങി​ൻ​പ​റ​മ്പി​ലാ​ണ് ഷെ​രീ​ഫി​നെ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വൈ​ദ്യു​തി​ക​ന്പി​യു​ടെ അ​റ്റം ഷെ​രീ​ഫി​ന്‍റെ കൈ​യി​ൽ ചു​റ്റി​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഷെ​രീ​ഫ് ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത കാ​ണി​ച്ചി​രു​ന്ന​യാ​ളാ​ണെ​ന്നും പ​റ​യു​ന്നു.

ഭാ​ര്യ: ഷെ​രീ​ഫ. മ​ക്ക​ൾ: ഹാ​ജി​ഷ, മു​ഹ​മ്മ​ദ​ലി, അ​യ്യൂ​ബ്. മ​രു​മ​ക​ൻ: ഷെ​ഹീ​ർ.

കെ​എ​സ്ഇ​ബി പു​ന്നം​പ​റ​മ്പ് സെ​ക‌്ഷ​ൻ എ​ഇ എ.​കെ. സീ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​ട​ക്കാ​ഞ്ചേ​രി സി​ഐ റി​ജി​ൻ എം. ​തോ​മ​സ്, എ​സ്ഐ അ​നു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ക്കും​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.