കുന്നംകുളം: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഡി​സം​ബ​ർ മൂ​ന്ന്, അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ കു​ന്നം​കു​ള​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​ണു ക​ലോ​ത്സ​വം. വേ​ദി​ക​ൾ, മ​ത്സ​ര​യി​ന​ങ്ങ​ൾ, വ​ഴി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ത​യാ​റാ​ക്കി​യ kalolsavam2024.blogspot. com എ​ന്ന ബ്ലോ​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സീ​ത ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

കു​ന്നം​കു​ളം എ​ഇ​ഒ എ. ​മൊ​യ്തീ​ൻ, പ​ബ്ലി​സി​റ്റി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ന​വീ​ൻ കെ. ​കു​മാ​ർ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​എം. സു​രേ​ഷ്, പി. ​സോ​മ​ശേ​ഖ​ര​ൻ, പി.​കെ. ഷെ​ബീ​ർ, സ​ജി​നി പ്രേ​മ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബി​ജു വി. ​ബേ​ബി, മി​നി മോ​ണ്‍​സി, മി​ഷ സെ​ബാ​സ്റ്റ്യ​ൻ, ലീ​ല ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി വി​ര​മി​ച്ച അ​സ്‌​ലം തി​രൂ​ർ ത​യാ​റാ​ക്കി​യ ലോ​ഗോ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കു​ന്നം​കു​ളം ബോ​യ്സ് ഹൈ​സ്കൂ​ൾ, ബ​ഥ​നി സെ​ന്‍റ് ജോ​ൺ​സ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ, കു​ന്നം​കു​ളം ടൗ​ൺ​ഹാ​ൾ, ചി​റ​ള​യം ബ​ഥ​നി കോ​ൺ​വെ​ന്‍റ് സ്കൂ​ൾ, എ​ച്ച്സി​സി​ജി​യു​പി സ്കൂ​ൾ, ഡെ​ഫ് സ്കൂ​ൾ, ഗു​ഡ് ഷെ​പ്പേ​ർ​ഡ് സി​എം​ഐ സ്കൂ​ൾ, എം​ജെ​ഡി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ 15 വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. വൈ​എം​സി​എ​യി​ൽ ഒ​രു​ക്കി​യ പ​ന്ത​ലി​ലാ​യി​രി​ക്കും ഭ​ക്ഷ​ണ​വി​ത​ര​ണം.