വാഴാനി ഫിഷറീസ് സഹകരണസംഘത്തിന് 30 വയസ്; തൊഴിലാളികളിപ്പോഴും പട്ടിണിയിൽ
1482853
Thursday, November 28, 2024 8:43 AM IST
വടക്കാഞ്ചേരി: പട്ടികജാതി - വർഗക്ഷേമം ലക്ഷ്യമിട്ട് കോടികളുടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോഴും ഫലം ലഭിക്കാതെ ഗുണഭോക്താക്കൾ. മൂന്നുപതിറ്റാണ്ടുമുന്പാണ് വാഴാനി ഡാം കേന്ദ്രീകരിച്ച് പട്ടികജാതി - വർഗ റിസർവോയർ ഫിഷറീസ് സഹകരണ സംഘം രൂപികരിച്ചത്. 1994 ഫെബ്രുവരി 18നാണ് അന്തരിച്ച ഫിഷറീസ് മന്ത്രി എം.ടി. പത്മ കെട്ടിടത്തിന്റെ ഉദ് ഘാടനം നിർവഹിച്ചത്.
വാഴാനി ഡാമിൽ മത്സ്യ കൃഷിക്കുള്ള അധികാരം സംഘത്തിനും തൊഴിലാളികൾക്കുമാണെങ്കിലും ഇവരിപ്പോഴും പട്ടിണി യിൽ. മൃഗാല, കട്ട്ല, റോഹു, പരൽ, തിലാപ്പിയ, കരിമീൻ തുടങ്ങിയവ കൃഷിചെയ് തു. എന്നാൽ ഇപ്പോൾ മത്സ്യവിത്ത് നിക്ഷേപത്തിന് വിലക്കാണ്. ഡാമിന് ചുറ്റും വനമായതിനാൽ ചെറുമീനുകൾ നിക്ഷേപിക്കാൻ മാത്രമെ അനുമതിയുള്ളൂ. നാടൻ മത്സ്യക്കുഞ്ഞുങ്ങളെ ഓരോ സീസണിലും നിക്ഷേപിക്കുന്നുണ്ടെ ങ്കിലും നീർനായകളും നീർക്കാക്കകളും ഇവയെ ഭക്ഷണമാക്കുകയാണത്രെ.
മത്സ്യവിത്തിട്ടാലും സഹകരണ സംഘത്തിലെ അംഗങ്ങൾക്കു വിളവ് ലഭിക്കാറില്ല. പട്ടിണിയില്ലാതെ കഴിയണമെങ്കിൽ പുറംജോലി ചെയ്യേണ്ട സാഹചര്യമാണ്. അമ്പതോളം മെമ്പർമാർ സംഘത്തിലുണ്ടെങ്കിലും മത്സ്യബന്ധനത്തിന് എത്തുന്നത് രണ്ടുപേർ മാത്രം. വനത്തിലെ ആനഭീതിയും തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കി സംഘം നവീകരണത്തിന് സർക്കാർ പദ്ധതി തയാറാക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഭര ണസമിതി.
എല്ലാതരം മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിക്കാൻ വനംവകുപ്പ് അനുമതി നൽകണം. ഡാമിലെ അനധികൃത മത്സ്യബന്ധനം തടയണം. ആധുനിക മത്സ്യബന്ധന സാമഗ്രികളും ബോട്ടുകളും ഉറ പ്പാക്കണം.
സംഘം കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണം. മീൻ ലഭിക്കാത്ത സാഹചര്യത്തിൽ മിനിമം വേതനം ഉറപ്പാക്കാൻ തൊഴിൽവൈവിധ്യംകൊണ്ടുവാരാൻ നടപടി വേണം.
ഗംഗാധരൻ ( മുൻ ഭരണസമിതി അംഗം )