തൃ​ശൂ​ർ: ആ​ന​യെ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​വി​ധി മ​റി​ക​ട​ക്കാ​ൻ ആ​വ​ശ്യ​മാ​യ ച​ട്ട​ഭേ​ദ​ഗ​തി​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നു മു​ൻ​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. കോ​ട​തി​വി​ധി ന​ട​പ്പാ​ക്കി​യാ​ൽ പൂ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഈ ​പ്ര​തി​സ​ന്ധി ചെ​റു​താ​ക്കി കാ​ണ​രു​തെ​ന്നും സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

ആ​ന​യി​ല്ലാ​തെ പൂ​രം ന​ട​ത്താ​മെ​ന്നു പ​റ​യാ​മെ​ങ്കി​ലും ലോ​ക​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ർ പൂ​രം​പോ​ലെ​യു​ള്ള പൂ​ര​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം അ​ല​ങ്കാ​ര​ത്തോ​ടെ​യു​ള്ള ആ​ന​ക​ളു​ടെ എ​ഴു​ന്ന​ള്ള​ത്താ​ണ്. ഇ​പ്പോ​ഴ​ത്തെ കോ​ട​തി​വി​ധി അ​നു​സ​രി​ച്ച് തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ച​ട​ങ്ങും ആ​ന​യെ എ​ഴു​ന്ന​ള്ളി​ച്ചു ന​ട​ത്താ​നാ​കി​ല്ല.

വി​ശ്വ​പ്ര​സി​ദ്ധ​മാ​യ ആ​റാ​ട്ടു​പു​ഴ പൂ​രം ഉ​ൾ​പ്പ​ടെ​യു​ള്ള പ​ര​ന്പ​രാ​ഗ​ത​മാ​യ എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളും കോ​ട​തി​യു​ടെ ഈ ​ഒ​റ്റ​വി​ധി​കൊ​ണ്ട് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ച്ച് ന​ട​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.