ഭരണഘടനാദിനം ആചരിച്ചു
1482850
Thursday, November 28, 2024 8:43 AM IST
കൊടകര സഹൃദയ കോളജ് ഓഫ്
അഡ്വാന്‍സ്ഡ് സ്റ്റഡീസിൽ
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എന്‍എസ്എസ് യൂണിറ്റിന്റെയും ഐക്യുഎസിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഭരണഘടനാദിനാചരണം സംഘടിപ്പിച്ചു. ജില്ലാ സ്പെഷല്‍ കോര്‍ട്ട് ജഡ്ജ് കെ. കമനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ് ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളജ് ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി, കോമേഴ്സ് ആൻഡ്് മാനേജ്മെന്റ് വിഭാഗം ഡീന്‍ ആയ പ്രഫ. വി.ജെ. തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ. കരുണ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി
പള്ളിവളവ്: തൃശൂർ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും മതിലകം സെന്റ്് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഭരണഘടനാദിനം ആചരിച്ചു. മതിലകം പള്ളിവളവ് സാൻജോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭരണഘടനാദിനാചരണ സമ്മേളനം പോക്സോ കോടതി ജില്ലാ ജഡ്ജും കൊടുങ്ങല്ലൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർപേഴ്സനുമായ ജസ്റ്റിസ് വി. വിനീത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഷൈജൻ കളത്തിൽ അധ്യക്ഷത വഹിച്ചു.
ലീഗൽ സർവീസ് കമ്മിറ്റി അംഗം അഡ്വ. എൻ.എ. സുജാത പോക്സോ നിയമത്തെക്കുറിച്ച് ക്ലാസ് എടുത്തു. പ്രധാന അധ്യാപകൻ വി.കെ. മുജീബ്റഹ്മാൻ,റഹിയാനത്ത് അൻസാരി, രജനി, ശാന്തകുമാരി, ജോജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.