ചെ​ങ്ങാ​ലൂ​ര്‍: പാ​പ്പി​നി​പ്പാ​ട​ത്തും പ​രി​സ​ര പ്ര​ദേ​ശ​ത്തും കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു. നെ​ല്‍​കൃ​ഷി​യും കാ​ര്‍​ഷി​കവി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​ച്ച​തോ​ടെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. പു​തു​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി​ഭ​വ​നി​ലും പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ന്‍പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തു​ന്നി​ല്ലെ​ന്നും ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചു. ക​ര്‍​ഷ​ക​രു​ടെ വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ങ്ങ​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ എ​ത്ര​യുംവേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ജോ​യ് മ​ഞ്ഞ​ളി, പാ​പ്പി​നി​പ്പാ​ടം പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ്് ശി​വ​രാ​മ​ന്‍ പെ​രു​മ​റ​ത്ത് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.