തൃ​ശൂ​ർ: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വേ​ളാ​ങ്ക​ണ്ണി​ക്കു​പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ ഒ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ ട്രെ​യി​നി​ൽ​നി​ന്നു കാ​ണാ​താ​യെ​ന്നു പ​രാ​തി. 20നു ​മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കാ​ര​ക്ക​ൽ എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് ട്രെ​യി​ന്‍റെ എ​സ് 8 കോ​ച്ചി​ലെ യാ​ത്ര​യ്ക്കി​ടെ ഒ​ല്ലൂ​ർ പ​ട​വ​രാ​ട് അ​ക്ക​ര വീ​ട്ടി​ൽ തോ​മ​സി(70)​നെ കാ​ണാ​താ​യെ​ന്നു ഒ​ല്ലൂ​ർ, റെ​യി​ൽ​വേ പോ​ലീ​സി​നു ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി.

ട്രി​ച്ചി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ട്രെ​യി​നി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന തോ​മ​സി​നെ രാ​ത്രി പ​ത്ത​ര​യ്ക്കും പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കും ഇ​ട​യി​ലാ​ണ് കാ​ണാ​താ​യ​ത്. തി​രു​ച്ചി​റ​പ്പ​ള്ളി, പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് സം​ഭ​വം. ശു​ചി​മു​റി​യി​ലാ​കു​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ർ​ന്നു റെ​യി​ൽ​വേ പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി.

സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ ബ​ന്ധു​വീ​ടു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ സി​സി​ടി​വി​യും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വി​വ​രം ല​ഭി​ച്ചി​ല്ല. ഇ​ദ്ദേ​ഹ​ത്തി​നു മാ​ന​സി​ക​മോ ശാ​രീ​രി​ക​മോ ആ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ട്രെ​യി​നി​ൽ​നി​ന്നു വീ​ണ​താ​കാ​മെ​ന്ന സം​ശ​യ​ത്തി​ൽ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വി​വ​രം ല​ഭി​ച്ചി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

‌മൊ​ബൈ​ൽ ഫോ​ണും ധ​രി​ച്ച ഷ​ർ​ട്ടും സീ​റ്റി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ലു​ങ്കി​യും ഷ​ർ​ട്ടി​നു​ള്ളി​ൽ ധ​രി​ക്കു​ന്ന ബ​നി​യ​നു​മാ​ണ് കാ​ണാ​താ​കു​മ്പോ​ള്‍ വേ​ഷം.