തൃ​ശൂ​ർ: ഇ​ന്ന​ത്തെ കാ​ല​ത്തു ഗാ​യ​ക​ർ മു​ഴു​വ​നാ​യി പാ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​ൻ. കു​റ​ച്ചൊ​ക്കെ പാ​ടി​യാ​ൽ മ​തി. ബാ​ക്കി ക​ന്പ്യൂ​ട്ട​റും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും നോ​ക്കി​ക്കോ​ളും. അ​വ ന​ന്നാ​യാ​ൽ പാ​ട്ടി​നു കൈ​യ​ടി​കി​ട്ടും. അ​ല്ലെ​ങ്കി​ൽ അ​തും ഉ​ണ്ടാ​കി​ല്ല. പ​ക്ഷേ, ജോ​ണ്‍​സ​ണ്‍​മാ​സ്റ്റ​റു​ടെ പാ​ട്ടു​ക​ൾ ന​ന്നാ​യി പാ​ടി​യാ​ൽ​മാ​ത്ര​മേ കൈ​യ​ടി കി​ട്ടു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഔ​സേ​പ്പ​ച്ച​ൻ.

ജോ​ണ്‍​സ​ണ്‍ സൃ​ഷ്ടി​ച്ച പാ​ട്ടു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​നെ തൃ​പ്തി​പ്പെ​ടു​ത്തും​വി​ധം ആ​ർ​ക്കും പൂ​ർ​ണ​മാ​യി പാ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പാ​ടാ​ൻ സാ​ധി​ക്കു​ക​യു​മി​ല്ല. ക്രി​യേ​റ്റ​റു​ടെ മ​ന​സി​ലു​ള്ള​തു ക്രി​യേ​റ്റ​ർ​ക്കു​ത​ന്നെ​യേ അ​റി​യു​ക​യു​ള്ളൂ. പാ​ടും​തോ​റും തി​ള​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ജോ​ണ്‍​സ​ണ്‍​മാ​ഷി​ന്‍റെ പാ​ട്ടു​ക​ളു​ടെ പ്ര​ത്യേ​ക​ത. കേ​ര​ള​ത്തി​ന്‍റെ ഗ്രാ​മീ​ണ​ത​യും ഗൃ​ഹാ​തു​ര​ത്വ​വും പൈ​തൃ​ക​വും ചോ​ർ​ന്നു​പോ​കാ​ത്തി​ട​ത്തോ​ളം​കാ​ലം അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ട്ടു​ക​ൾ എ​ന്നും വ​ള​രെ ഉ​യ​ര​ത്തി​ൽ​ത​ന്നെ നി​ൽ​ക്കു​മെ​ന്നും അ​തി​നു പ​ക​രം​വ​യ്ക്കാ​ൻ ഇ​തു​വ​രെ ആ​രും ഒ​രു പാ​ട്ടു​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ ഉ​ണ്ടാ​ക്കാ​ൻ ആ​ളു​ക​ൾ ക​ട​ന്നു​വ​ര​ട്ടെ​യ​ന്നും ഔ​സേ​പ്പ​ച്ച​ൻ പ​റ​ഞ്ഞു.