ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ പ്ര​ഫ​ഷ​ണ​ല്‍ സി​എ​ല്‍​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​ഫ​ഷ​ണ​ല്‍ സൂ​പ്പ​ര്‍ മെ​ഗാ ഹൈ​ടെക് ക്രി​സ്മ​സ് ക​രോ​ള്‍ മ​ത്സ​ര​ഘോ​ഷ​യാ​ത്ര​യു​ടെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. ക​രോ​ള്‍ മ​ത്സ​ര​ഘോ​ഷ​യാ​ത്ര ഡി​സം​ബ​ര്‍ 21ന് ​വൈ​കീ​ട്ട് 5.30ന് ​ടൗ​ണ്‍​ഹാ​ള്‍ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് മെ​യി​ന്‍ റോ​ഡ്, ഠാ​ണാ കൂ​ടി രാ​ത്രി എ​ട്ടി​ന് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ എ​ത്തി​ച്ചേ​രും.

തു​ട​ര്‍​ന്നുന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം​ചെ​യ്യും. ഒ​ന്നാം സ​മ്മാ​നം 77,777 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം​സ​മ്മാ​നം 55,555 രൂ​പ​യും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​നം 44,444 രൂ​പ​യും ട്രോ​ഫി​യും ഏ​റ്റ​വും ന​ല്ല ടാ​ബ്ലോ​യ്ക്ക് 11,111 രൂ​പ​യും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മാ​ന​ാര്‍​ഹ​ര​ല്ലാ​ത്ത മ​റ്റു ടീ​മു​ക​ള്‍​ക്ക് 25,000 രൂ​പ പ്രോ​ത്സാ​ഹ​നസ​മ്മാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സം​ഘ​ാട​ക​സ​മി​തി​യോ​ഗം ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ ഉ​ദ്ഘ​ട​നം​ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഒ.​എ​സ്. ടോ​മി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചീ​ഫ് കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​ഹാ​ലി​റ്റ് തു​ലാ​പ്പ​റ​മ്പ​ന്‍, ഡേ​വി​സ് പ​ടി​ഞ്ഞാ​റ​ക്കാ​ര​ന്‍ (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), പി.​ജെ. ജോ​യ്(​ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), ഷോ​ബി കെ.​പോ​ള്‍(​കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍), സ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 251 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ു.

ക​രോ​ള്‍ മ​ത്സ​ര​ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ട​വ​ക​ക​ളും ടീ​മു​ക​ളും 9847237046, 9995616352, 9387358833 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.