കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ വയനാട് നിന്നുള്ള സംഘമെത്തി
1482583
Wednesday, November 27, 2024 8:21 AM IST
മതിലകം: ഗ്രാമപഞ്ചായത്തിലെ 16 -ാം വാര്‍ഡിലെ ഔഷധ സസ്യകൃഷിയെ കുറിച്ച് പഠിക്കുന്നതിനായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംയോജന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് മതിലകം ബ്ലോക്ക് പഞ്ചായത്ത്, പാപ്പിനിവട്ടം സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെ സഹകരണത്തോടെ 10 ഏക്കറോളം സ്ഥലത്താണ് ഔഷധ സസ്യമായ കുറുന്തോട്ടി കൃഷി ചെയ്യുന്നത്.
മതിലകം ഗ്രാമപഞ്ചായത്ത് 16 ാം വാര്‍ഡ് മെമ്പര്‍ ബിജു പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍ ക്ലാസ് എടുത്തു. ജസ്ന ഷെമീര്‍, കെ.കെ.സഗീര്‍, രാമദാസ്, ബേബി പ്രഭാകരന് , എം.എസ് . ബാദുഷ, കെഎഫ്ആർഐയിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ , തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
നൂല്‍പ്പുഴ, പൂതാടി , തിരുനെല്ലി ,പൊഴുതാന , തവിഞ്ഞല്‍ എന്നീ അഞ്ച് പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത് .