ചാ​യ്പ്പ​ൻകു​ഴി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കു​റ്റി​ച്ചി​റ ചാ​യ്പ​ൻ​കു​ഴി റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് വി​ട്ട് ന​ൽക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​രു​ടെ നി​വേ​ദ​നം പ്ര​സി​ഡ​ന്‍റ്് വി.​എ​സ്. ​പ്രി​ൻ​സി​ന് ന​ൽകിയി​രു​ന്നു.

ര​ണ്ട് പിഡ​ബ്യുഡി ​റോ​ഡ്ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട​തി​നാ​ലും 2.6 കിലോമീ​റ്റർ ദൂ​രം മെ​ക്കാ​ടം ടാ​റി​ംഗ് ന​ട​ത്തു​വാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് വ​ലി​യ ബാ​ധ്യത​യാ​യ​തി​നാ​ലും റോ​ഡ് പിഡ​ബ്ല്യുഡി​ക്ക് കൈ​മാ​റ​ണ​മെ​ന്ന പൊ​തു ആ​വ​ശൃ​ത്തെ മാ​നി​ച്ച് റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റു​വാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച വി​വ​രം പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​ ജോ​സി​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​ക്റ്ത​ർ അ​റി​യി​ച്ചു.​

കാ​രു​ണൃ സോ​ഷ്യ​ൽ വ​ർ​ക്കി​ംഗ് ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ഗീ​സ് പൊ​റാ​യി, ഓ​മ​ന ജോ​സ്, ബെ​ന്നി ന​ബേ​ലി​ൽ എ​ന്നി​വരു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഹ​ർ​ജി ന​ല്കി​യി​രു​ന്ന​ത്.