നഴ്സിംഗ് വിദ്യാർഥിക്കുനേരെ ലൈംഗിക അതിക്രമം
1482581
Wednesday, November 27, 2024 8:21 AM IST
ചാലക്കുടി: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കോയമ്പത്തൂരിലേക്ക് പോകുവാൻ ബസ് കാത്തുനിന്ന നഴ്സിംഗ് വിദ്യാർഥിനിക്കുനേരെ ലൈംഗിക അതിക്രമം.
ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് സംഭവം ഉണ്ടായത്. സ്റ്റാൻഡിലുണ്ടായിരുന്ന ഒരാളാണ് അതിക്രമംകാട്ടിയത്. അക്രമി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും യാത്രക്കാരും മറ്റും ചേര്‍ന്ന് ഇയാളെ തടഞ്ഞുവച്ചു.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി പെൺകുട്ടിയുടെ പരാതി സ്വീകരിച്ചു. പിന്നീട് റിസർവ് ചെയ്ത കോയമ്പത്തൂർ ബസ് എത്തിയതിനാൽ പെൺകുട്ടി ബസിൽ കയറിപോയി. ചാലക്കുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.