ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​ളി​വി​ലാ​യി​രു​ന്ന പീ​ഡ​ന​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍. യു​വ​തി​യെ ശാ​രീ​രി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​ന്തി​ക്കാ​ട് എ​റ​വ് സ്വ​ദേ​ശി ചാ​ലി​ശേ​രി കു​റ്റു​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ സോ​ണി​യെ​യാ​ണ് (40) തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ന​വ​നീ​ത് ശ​ര്‍​മ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി കെ.​ജി. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് ക​രീം അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കു​ടും​ബ​പ്ര​ശ്‌​ന​ങ്ങളി​ല്‍ യു​വ​തി​യു​ടെ അ​വ​സ്ഥ മു​ത​ലെ​ടു​ത്ത ഇ​യാ​ള്‍ നി​ര്‍​ബ​ന്ധി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സ് എ​ടു​ത്ത​തോ​ടെ ഇ​യാ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തു നാ​ട്ടി​ല്‍ നി​ന്നും മു​ങ്ങി. പി​ന്നീ​ട് ക​ര്‍​ണാ​ട​ക​യി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ താ​മ​സി​ച്ചു. കു​റ​ച്ചു ദി​വ​സം മു​ന്‍​പ് എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ ശേ​ഷം ഓ​ണ്‍​ലൈ​ന്‍ പ​ര​സ്യം വ​ഴി ഒ​രു നി​ര്‍​മാ​ണ ക​മ്പ​നി​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി​ക്ക് ക​യ​റു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പോ​ലീ​സ് ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ള​ട​ക്ക​മു​ള്ള​വ​രെ നി​രീ​ക്ഷി​ച്ചു ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ തൃ​ക്കാ​ക്ക​ര​യി​ല്‍ ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞാ​ണ് പി​ടി​കൂ​ടി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട ഇ​ന്‍​സ്പ​ക്ട​ര്‍ അ​നീ​ഷ്‌​ക​രീം, എ​എ​സ്‌​ഐ കെ.​വി. ഉ​മേ​ഷ്, സീ​നി​യ​ര്‍ സി​പി​ഒ മാ​രാ​യ ഇ.​എ​സ്. ജീ​വ​ന്‍, രാ​ഹു​ല്‍ അ​മ്പാ​ട​ന്‍, സി​പി​ഒ കെ​എ​സ്. ഉ​മേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.