പുത്തൻചിറ ശാന്തിനഗർ കപ്പേളയിൽ ശതാബ്ദി തിരുനാൾ ആഘോഷിച്ചു
1482577
Wednesday, November 27, 2024 8:21 AM IST
മാള: പുത്തൻചിറ സെന്റ് മേരിസ് പള്ളിയുടെ ശാന്തിനഗർ സെന്റ്് ആന്റണീസ് കപ്പേളയിൽ ശതാബ്ദി തിരുനാൾ ആഘോഷിച്ചു. തിരുനാൾ ദിവ്യബലിയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകി.
ഫാ. ആന്റണി പുതുശേരി, ഫാ. ജോസ് മഞ്ഞളി, ഫാ. മെൽവിൻ ചക്കാലക്കൽ സിഎംഐ, ഫാ. ജോർജ് തേലപ്പിള്ളി എന്നിവർ സഹകാർമികരായി. തിരുനാൾ കൊടിയേറ്റം വികാരി ജനറാൾ മോൺ. ജോളി വടക്കൻ കഴിഞ്ഞദിവസം നിർവഹിച്ചു. മുൻ വികാരി ജനറാൾമാരായ മോൺ. ജോസ് കാവുങ്കൽ, മോൺ. ജോസ് മഞ്ഞളി എന്നിവർ സഹകാർമികരായിരുന്നു.
കഴിഞ്ഞദിവസം നടന്ന തിരുകർമങ്ങളിൽ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ. സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികനായിരുന്നു. ആഘോഷ പരിപാടികൾക്ക് വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പിൽ, സഹവികാരി ഫാ. ജേർലിറ്റ് കാക്കനാടൻ, ജനറൽ കൺവീനർ ജോർജ് മഞ്ഞളി, പ്രസുദേന്തി ഷാലി ജോസ് താണിക്കൽ, കൈകാരന്മാർ തുടങ്ങിയവർ നേതൃത്വം നൽകി.