അമലയിൽ ആംബുലൻസ് ഡ്രൈവർമാരുടെ സംഗമം
1507906
Friday, January 24, 2025 2:01 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ നടന്ന ആംബുലൻസ് ഡ്രൈവർമാരുടെ സംഗമത്തിന്റെയും പ്രാഥമിക ചികിത്സാപരിശീലനപരിപാടിയുടെയും ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ നിർവഹിച്ചു.
അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ, എമർജൻസി വിഭാഗം മേധാവി ഡോ. ജോബിൻ ജോസ്, എക്സ്റ്റേണൽ ജനറൽ മാനേജർ ബോർജിയോ ലൂയിസ്, ആംബുലൻസ് സംഘടനാപ്രതിനിധികളായ സുശീൽ, കിരണ്‍ജിത്ത് എന്നിവർ പ്രസംഗിച്ചു. ജോഷി, മുഹസിൻ, ഡിക്സണ്‍ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഡ്രൈവർമാർക്കുള്ള പ്രിവിലേജ് കാർഡായ കരുതലിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.