സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പ്
1507907
Friday, January 24, 2025 2:01 AM IST
തൃശൂർ: ജൂബിലി ആയുർവേദ മിഷൻ ആശുപത്രിയുടെയും തിരുവമ്പാടി ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു.
ജൂബിലിയുടെ ഹോസ്പിറ്റൽ ഓണ്‍ വീൽസ് പദ്ധതിയുടെ ഭാഗമായി ഗവ. എൻജിനീയറിംഗ് കോളജിൽ നടന്ന ക്യാന്പ് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അധ്യക്ഷത വഹിച്ചു. ജൂബിലി ആയുർവേദ പ്രവിലേജ് കാർഡിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
ജൂബിലി മിഷൻ ആശുപത്രി സിഇഒ ഡോ. ബെന്നി ജോസഫ്, ലയണ്‍സ് ക്ലബ് അംഗങ്ങളായ വിജയരാഘവമേനോൻ, സുരേഷ് വാര്യർ, ഷക്കീർ എന്നിവർ പ്രസംഗിച്ചു. ജൂബിലി ആയുർവേദ ആശുപത്രി കണ്‍സൾട്ടന്റുമാരായ സിസ്റ്റർ ഡോ. ഡൊണാറ്റ, ഡോ. എൻ.വി. ശ്രീവത്സ്, ഡോ. ഹാർവിൻ ജോർജ്, സിസ്റ്റർ ഡോ. നീത അബ്രഹാം എന്നിവർ നേതൃത്വം നൽകി.