മായന്നൂർ - ഒറ്റപ്പാലം പാലം സ്നേഹസംഗമം നടത്തി
1507905
Friday, January 24, 2025 2:01 AM IST
പഴയന്നൂർ: തൃശൂർ, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള മായന്നൂർ - ഒറ്റപ്പാലം പാലത്തിന്റെ പതിനാലാമത് വാർഷിക സ്നേഹ സംഗമം നടത്തി.
പാലത്തിനുസമീപം പ്രത്യേകം തയാറാക്കിയ നാരായണ സ്ക്വയറിൽ കഴിഞ്ഞദിവസം വൈകീട്ടു നടന്ന ചടങ്ങ് കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വിവിധ അംഗീകാരങ്ങൾ നേടിയ ഡോക്ടർമാരെയും മാധ്യമപ്രവർത്തകരെയും വിദ്യാർത്ഥികളെയും മെമന്റോ നൽകി ആദരിച്ചു.
മുൻ ഒറ്റപ്പാലം എംഎൽഎഹംസ, സംവിധായകൻ അനിൽ രാധാകൃഷ്ണൻ, ഗായകൻ സ്റ്റീഫൻ ദേവസി, സംഘാടക സമിതി ഭാരവാഹികളായ ചെയർമാൻ അമ്പിളി പുഴയോരം, കൺവീനർ പി. പ്രശാന്തി, ട്രഷറർ ടി. മോഹനൻ, കെ. ഷീന, ആർ. വിശ്വനാഥൻ, ടി. ഗോകുലൻ, പി.കെ. ജയപ്രകാശ്, മറ്റു രാഷ്ട്രീയനേതാക്കന്മാർ, സാമൂഹ്യപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മ്യൂസിക്കൽ ഇവന്റ് നടന്നു.
ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.