ദേവാലയങ്ങളിൽ തിരുനാൾ
1507908
Friday, January 24, 2025 2:01 AM IST
പേരാമംഗലം പള്ളി
പേരാമംഗലം: സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ വിജയമാതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിനന്റെയും, വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി.
ഇന്നു രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, അമ്പ് വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിപ്പ് , വൈകിട്ട് അമ്പ് സമാപനം എന്നിവ നടക്കും.
തിരുനാൾ ദിനമായ നാളെ രാവിലെ 6.30 നും, 9.30നും, വൈകിട്ട് നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 9.30നുള്ള ആഘോഷമായ ദിവ്യബലിക്ക് ലൂർദ് കത്തീഡ്രൽ അസിസ്റ്റന്റ്് വികാരി ഫാ. അനു ചാലിൽ മുഖ്യകാർമികനായിരിക്കും. അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ തിരുനാൾ സന്ദേശം നൽകും. നാലിന് നടക്കുന്ന കുർബാനയ്ക്ക് ശേഷം തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും. 26ന് വൈകിട്ട് കോട്ടയം മെഗാ വോയ്സിന്റെ ഗാനമേളയും 27ന് ഇടവകയിൽനിന്നും മരിച്ചുപോയവർക്ക് വേണ്ടിയുള്ള അനുസ്മരണ ബലിയും ഒപ്പീസും ഉണ്ടായിരിക്കും.
തിരുനാളിന് ഇടവക വികാരി ഫാ. ജെയ്സൺ മാറോക്കി, ജനറൽ കൺവീനർ സി.എ. ഷാജൻ, കൈക്കാരന്മാരായ ജെറീ സി തോമസ്, വിൻസന്റ് എടക്കളത്തൂർ, പി.വി. ജോൺസൺ, മറ്റു കൺവീനർമാർ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
ആറ്റത്ര പള്ളി
എരുമപ്പെട്ടി: ആറ്റത്ര സെന്റ് ഫ്രാൻസീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യാറിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷിച്ചു.
രാവിലെ 6.30ന് വിശുദ്ധ കുർബാനയ്ക്ക് ഇടവക അംഗം ഫാ. ആഗസ്റ്റിൻ ചിരിയങ്കണ്ടത്ത് കാർമികത്വം വഹിച്ചു. പത്തിന് നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ദീപിക റസിഡന്റ്് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് മുഖ്യകാർമികത്വം വഹിച്ചു. കുമ്പളങ്ങാട് വികാരി ഫാ. ജോയ് കിടങ്ങൻ തിരുനാൾ സന്ദേശം നൽകി. വൈകിട്ട് 4.30ന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം നടന്നു. ഇടവക വികാരി ഫാ. ജോമോൻ മുരിങ്ങാത്തേരി, കൈക്കാരന്മാരായ വിനു പുത്തൂർ, ഡാമി ആളൂർ കിഴക്കൂട്ട്, ഫ്രെഡി നീലങ്കാവിൽ, ജനറൽ കൺവീനർ റെന്നി കണ്ണനായ്ക്കൽ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
വേലൂർ പള്ളി
വേലൂർ: സെന്റ്് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിലെ പരിശുദ്ധ കർമലമാതാവിന്റേയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്ന് ആഘോഷിക്കും. തിരുനാൾ ദിനമായ ഇന്ന് രാവിലെ ആറിനും, പത്തിനും, വൈകിട്ട് നാലിനും, വിശുദ്ധ കുർബാന ഉണ്ടായിരിക്കും. പത്തിന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പുതുക്കാട് ഫൊറോന വികാരി ഫാ. പോൾ തേയ്ക്കാനത്ത് മുഖ്യ കാർമികനാകും. തയ്യൂർ ഇടവക വികാരി ഫാ. ഗ്രിജോ മുരിങ്ങത്തേരി തിരുനാൾ സന്ദേശം നൽകും. വൈകിട്ട് നാലിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് ഫ്യൂഷൻ ബാൻഡ് വാദ്യവും, ശിങ്കാരിമേളവും ഉണ്ടായിരിക്കും.
നാളെ ഇടവകയിലെ മരിച്ചു പോയവർക്ക് വേണ്ടിയുള്ള അനുസ്മരണ ബലിയും, ഞായറാഴ്ച ഇടവകയിൽ മതബോധന ദിനവും ആഘോഷിക്കും.
വികാരി ഫാ. റാഫേൽ താണിശേരി, അസി. വികാരി ഫാ. ജെയ്സൻ പഴയേടത്ത്, ജനറൽ കൺവീനർ ലാറ്റി ആന്റണി, പബ്ലിസിറ്റി കൺവീനർ ജോസഫ് മാത്യു ചാലയ്ക്കൽ, കൈക്കാരന്മാരായ ഔസേപ്പ് വാഴപ്പിള്ളി, ബാബു ജോർജ് താണിക്കൽ, ജോസഫ് പുലിക്കോട്ടിൽ, സാബു കുറ്റിക്കാട്ട് എന്നിവർ നേതൃത്വം നൽകും.
വാടാനപ്പള്ളി പള്ളി
വാടാനപ്പള്ളി: സെന്റ്് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ 127-ാം തിരുനാളിന് കൊടിയേറി. നവവൈദികൻ ഫാ. ബ്രിൽവിൻ ഒലക്കേങ്കിൽ കൊടിയേറ്റം നിർവഹിച്ചു. വികാരി ഫാ.ഏബിൾ ചിറമ്മൽ സഹകാർമികനായി. ലദീഞ്ഞ്, നൊവേന, കാഴ്ച സമർപ്പണം, വിശുദ്ധ കുർബ്ബാന എന്നിവ നടന്നു.
28 വരെ എല്ലാ ദിവസവും വൈകീട്ട് 5.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടക്കും. ജനുവരി 29, 30, 31 തിയ്യതികളിലാണ് തിരുനാൾ. ട്രസ്റ്റിമാരായ എൻ.ഡി. ജെയിംസ്, കെ.കെ. പോൾ, സി.എ. സോളമൻ, ജനറൽ കൺവീനർ കെ.എഫ്. ജോസഫ് എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.