പ്രതിപക്ഷം ഇറങ്ങിപ്പോയി
1508209
Saturday, January 25, 2025 1:49 AM IST
പരിയാരം: നിയമവിധേയമല്ലാതെ സ്കൂൾ ബസിനു ഡീസല്‍, അറ്റകുറ്റപ്പണി എന്നിവയ്ക്ക് മൂന്നുലക്ഷം രൂപയോളം ചെലവഴിച്ച പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷാഗങ്ങൾ പഞ്ചായത്ത് യോഗത്തിൽനിന്നു ഇറങ്ങിപ്പോയി.
പരിയാരം പഞ്ചായത്തിലെ കൊന്നക്കുഴി ഗവ. ലോവർ പ്രൈമറി സ്കൂൾ ബസിനു ഡീസൽ അടിച്ചതിനും അറ്റകുറ്റപ്പണിയുമടക്കം മൂന്നുലക്ഷംരൂപയോളം ചെലവഴിച്ചതിന് ഓഡിറ്റിൽ ഒബ്ജക്ഷൻ ആയിരിക്കുകയാണ്. 2022-23 വർഷത്തിൽ 1,49,572 രൂപ ഡീസലടിച്ചതിനും അറ്റകുറ്റപ്പണികള്‍ക്കും ചെലവഴിച്ചതിനു ഒബ്ജക്ഷൻ വന്നതിന് സാധൂകരണം ലഭിച്ചിട്ടില്ല.
സ്കൂളുകൾ ബസുകൾക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനും ഡീസലടിക്കുന്നതിനും സംഖ്യ ചെലവഴിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇതിനുള്ള ഫണ്ട് കണ്ടെത്തേണ്ടത് സ്കൂള്‍ പിടിഎ പോലുള്ള കമ്മിറ്റികളാണ്. ഈ ഒബ്ജക്ഷൻ നിലനിൽക്കുമ്പോഴാണ് 2023-24 വർഷത്തിൽ വീണ്ടും 1,49,701 രൂപ ചെലവഴിച്ചത്. 2,99,273 രൂപയുടെ സാധൂകരണം വാങ്ങുന്നതിനുള്ള അജണ്ടയിൽ പ്രതിഷേധിച്ച് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷപാർട്ടി ലീഡർ പി.പി. ആഗസ്തി, മെമ്പർമാരായ ഡാർളി പോൾസൺ, ഡാളി വർഗീസ്, സിനി ലോനപ്പൻ, ഡെന്നി ആന്റണി എന്നിവർ ഇറങ്ങിപ്പോക്ക് നടത്തിയത്.