സെന്റ് തോമസ് കോളജിൽ മാതൃകാ പാർലമെന്റ് മത്സരം
1507910
Friday, January 24, 2025 2:01 AM IST
തൃശൂർ: സെന്റ് തോമസ് കോളജിൽ മാതൃകാ പാർലമെന്റ് മത്സരം സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെയും സെന്റ് തോമസ് കോളജിലെ പൊളിറ്റിക്കൽ സയൻസ് ആൻഡ് ഹിസ്റ്ററി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മത്സരം മുൻ എംപി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. കെ.എ. മാർട്ടിൻ അധ്യക്ഷത വഹിച്ചു.
നിയമസഭ മുൻ ജോയിന്റ് സെക്രട്ടറി കെ. പുരുഷോത്തമൻ, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. ബാലമുരളി കൃഷ്ണൻ എന്നിവർ വിധികർത്താക്കളായി. പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. ബ്ലെസി പോൾ, ഹിസ്റ്ററി വിഭാഗം മേധാവി ഡാലിയ വർഗീസ് എന്നിവർ നേതൃത്വം നൽകി. സർക്കാർ കൈക്കൊള്ളേണ്ട ദുരന്തനിവാരണ പ്രവർത്തങ്ങൾ, വയനാട് ദുരന്തം, ഭക്ഷ്യസുരക്ഷ, റഷ്യൻ യുദ്ധം തുടങ്ങി സമകാലികവിഷയങ്ങൾ ചർച്ചയായി.