കയ്പമംഗലം മണ്ഡലത്തിലെ റോഡുകള്‍ക്ക് ആറുകോടി
1507900
Friday, January 24, 2025 2:01 AM IST
കയ്പമംഗലം: മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലുമായി 28 റോഡുകൾക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതിയിൽ ഉള്‍പ്പെടുത്തി ആറുകോടി രൂപയുടെ ഭരണാനുമതിയായി.
മൂന്നുപീടിക ബീച്ച് റോഡ് - 45 ലക്ഷം, ബീച്ച് മൊയ്തീൻപള്ളി ലിങ്ക് റോഡ് - 15 ലക്ഷം, യുബസാർ പത്താഴക്കാട് റോഡ് - 22 ലക്ഷം, ആമണ്ടൂർ നെല്ലിപ്പൊഴി റോഡ് - 40 ലക്ഷം, ഓണച്ചമ്മാവ് എൽപിസ്കൂൾ റോഡ് - 22 ലക്ഷം, രാമകൃഷ്ണൻ മാസ്റ്റർ റോഡ് - 22 ലക്ഷം, കോഴിത്തുമ്പ് കൈപ്പമംഗലം റോഡ് - 18 ലക്ഷം, അയ്യപ്പ പാലം തുടങ്ങി തീരദേശ റോഡ് - 15 ലക്ഷം, വാഴക്കൂടൻ ഹനുമാൻ ലിങ്ക് കോളനിപ്പടി റോഡ് - 15 ലക്ഷം, പുതുമനപ്പറമ്പ് മദ്രസ റോഡ് - 15 ലക്ഷം, എംഎൽഎ ലിങ്ക് കളരിപ്പറമ്പ് ബീച്ച് റോഡ് - 17 ലക്ഷം, പുലരി റോഡ് - 15 ലക്ഷം, ഗ്രാമലക്ഷ്മി റോഡ് - 24 ലക്ഷം, കൈസാബ് റോഡ് - 18 ലക്ഷം, പി.കെ. അബ്ദുൽ ഖാദർ റോഡ് - 20 ലക്ഷം, കർഷക റോഡ് - അറപ്പപ്പുറം ഹനുമാൻ ലിങ്ക് റോഡ് - 20 ലക്ഷം, ഇരുപത്തിയാറാംകല്ല് - കല്ലുപുറം റോഡ് - 15 ലക്ഷം,
പുതിയകാവ് വെസ്റ്റ് മസ്ജിദ് റോഡ് - 20 ലക്ഷം, കാക്കാത്തുരുത്തി ഐഎച്ച്ഡിപി കോളനി റോഡ് - 18 ലക്ഷം, ലൈറ്റ് ഹൗസ് റോഡ് - 18 ലക്ഷം, അമ്മിണി തോമസ് റോഡ് - 20 ലക്ഷം,
ഓളി പള്ളി ആമണ്ടൂർ റോഡ് - 17 ലക്ഷം, സി.കെ. വളവ് വായനശാല തെക്കേച്ചിറ റോഡ് - 25 ലക്ഷം, ജാമിയ റോഡ് - 18 ലക്ഷം, വടക്കേ കോളനി റോഡ് - 15 ലക്ഷം, ഇല്ലിച്ചോടു ചന്ദന റോഡ് - 27 ലക്ഷം, അയിരൂർ വിളക്കുപറമ്പ് റോഡ് - 16 ലക്ഷം, എം.എഫ്. ഹുസൈൻ റോഡ് - 15 ലക്ഷം.
ഇതുകൂടാതെ മണ്ഡലത്തിൽ എംഎൽഎ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പണിയുന്നതും എംഎൽഎ ശുപാർശചെയ്യുന്ന ഹാർബർ എൻജിനീയർ വകുപ്പിന്റെ റോഡുകളുടെയും നിർമാണം പൂർത്തിയാക്കുന്നതോടെ കയ്പമംഗലം മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലേയും യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് ഇ.ടി. ടൈസൺ എംഎൽഎ പറഞ്ഞു.