കെ.ആർ. ജോർജ് മാസ്റ്ററുടെ 84-ാം പിറന്നാളാഘോഷം
1507903
Friday, January 24, 2025 2:01 AM IST
തൃശൂർ: മുതിർന്ന പൗരൻമാരുടെ കൂട്ടായ്മയായ സ്നേഹസ്പർശം വാർഷികസമ്മേളനവും സാമൂഹികപ്രവർത്തകൻ കെ.ആർ. ജോർജിന്റെ 84-ാം പിറന്നാളാഘോഷവും നാളെ രാവിലെ 9.30നു ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ നടത്തും. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.
തൃശൂർ സെന്റ് തോമസ് കോളജ് ഹയർസെക്കൻഡറി അധ്യാപകനായിരുന്ന കെ.ആർ. ജോർജ് പത്രപ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. പറപ്പൂർ റോസ വധമടക്കം ജില്ലയിലെ വിവിധ സംഭവങ്ങളിൽ ജോർജിന്റെ ഇടപെടൽ ശ്രദ്ധനേടി. ബസുകളുടെ മിന്നൽപണിമുടക്കിനെതിരേയും അദ്ദേഹം നിരവധിതവണ രംഗത്തെത്തി. ചെറുകിട എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ കേരള റൈറ്റേഴ്സ് അസോസിയേഷൻ സംഘടന രൂപീകരിച്ചു. രളകാഹളമെന്ന പ്രതിമാസപത്രവും 22 വർഷമായി നടത്തുന്ന ജോർജ്, 18 വർഷമായി പത്താംതരം തുല്യതാക്ലാസുകളിലും അധ്യാപകനാണ്.
ഗുരുവായൂർ എസിപി കെ.എം. ബിജു, ഗുരുവായൂർ സ്റ്റേഷൻ എസ്എച്ച്ഒ സി. പ്രേമാനന്ദകൃഷ്ണൻ, കൗണ്‍സിലർ രേണുക ശങ്കർ, സ്നേഹസ്പർശം സെക്രട്ടറി ജോർജ് പോൾ നീലങ്കാവിൽ, വൈസ്പ്രസിഡന്റ് എം.കെ. നാരായണൻ നന്പൂതിരി, കോ-ഓർഡിനേറ്റർ അനിൽ കല്ലാറ്റ് എന്നിവർ പങ്കെടുക്കും.