യുവാവിനു വെട്ടേറ്റു; സഹോദരനും സുഹൃത്തും പിടിയിൽ
1507909
Friday, January 24, 2025 2:01 AM IST
വടക്കേക്കാട്: ഉത്സവത്തിലെ കാളകളിക്കിടയിൽ ഉണ്ടായ വാക്കുതർക്കം വെട്ടിൽ കലാശിച്ചു. സഹോദരനും ബന്ധുവും പിടിയിൽ.
കുരഞ്ഞിയൂർ ആലാപാലത്തിനു സമീപം വാലിപ്പറമ്പിൽ സിബീഷി (43) നാണ് വെട്ടേറ്റത്. ഇതുമായി ബന്ധപ്പെട്ട് സഹോദരൻ സിജീഷ് (56)ബന്ധുവും സുഹൃത്തുമായ വടക്കേ തറയിൽ മണികണ്ഠൻ (51) എന്നിവരെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പുറങ്ങിൽ ഉത്സവത്തിൽ കാളകളിക്കിടയിൽ വാക്കുതർക്കം നടന്നു. പിന്നിട് രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും തർക്കം നടന്നു. ഇത് സംഘട്ടനത്തിൽ എത്തി. ഇതിനിടയിലാണ് സിബീഷിന് തലയ്ക്ക് വെട്ടേറ്റത്. ഇയാളെ ചാവക്കാട്ടെ സ്വകാര്യ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കേറ്റ മുറിവ് ഗുരുതരമായതിനാൽ സംഭവം അറിഞ്ഞ ഉടനെ പോലീസ് ഇരുവരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു.