എ​സ്എ​ൻ​പു​രം: സ്മാ​ർ​ട്ട് ഈ​സി കി​ച്ച​ൺ പ​ദ്ധ​തി​യു​മാ​യി വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി. ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നി​താ​വി​ക​സ​നം, കു​ടി​വെ​ള്ളം, സ​മ്പൂ​ർ​ണ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി, ആ​രോ​ഗ്യ പ​രി​പാ​ല​നം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കാ​ൻ നൂ​ത​ന​പ​ദ്ധ​തി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ലാ - കാ​യി​ക പ​രി​ശി​ല​ന​ങ്ങ​ൾ, ഔ​ഷ​ധ​സ​സ്യ കൃ​ഷി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഊ​ന്ന​ൽ​ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് വി​ഭാ​വ​നം​ചെ​യ്തി​ട്ടു​ള്ള​ത്.

അ​ടു​ക്ക​ള സ്മാ​ർ​ട്ടാ​ക്കാ​ൻ ഈ​സി കി​ച്ച​ൺ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കും. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഓ​പ്പ​ൺ ജിം, ​വ​നി​ത ജി​മ്മു​ക​ൾ എ​ന്നി​വ ന​ട​പ്പാ​ക്കും. കൂ​ടാ​തെ ക്ലീ​ൻ ആ​ൻ​ഡ് ഗ്രീ​ൻ പ​ദ്ധ​തി​ക്കും ഊ​ന്ന​ൽ​ന​ൽ​കും. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ. അ​യ്യു​ബ് ക​ര​ടു​പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. 13,20,15,287 രൂ​പ​യു​ടെ പ​ദ്ധ​തി​രേ​ഖ സെ​ക്ര​ട്ട​റി ര​ഹ​ന പി. ​ആ​ന​ന്ദ് അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി​ത പ്ര​ദീ​പ്, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗി​രി​ജ, ആ​രോ​ഗ്യ - വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ. നൗ​ഷാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി ഷാ​ജി, ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​ര​ഘു​നാ​ഥ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​മി​ന അ​ൻ​വ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി.​എ​സ്. ര​തീ​ഷ്, എ.​കെ. റെ​ജീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.