കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ തിരുനാള്‍
1507902
Friday, January 24, 2025 2:01 AM IST
കല്ലേറ്റുംകര: ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുനാള്‍ 26, 27, 28 തിയതികളില്‍ ആഘോഷിക്കും.
നാളെ രാത്രി 7.30ന് തിരുനാളിന്റെ ഭാഗമായി ഒരുക്കിയ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ ആളൂര്‍ സിഐ കെ.എം. ബിനീഷ് നിര്‍വഹിക്കും. തുടര്‍ന്ന് മതസൗഹാര്‍ദസമ്മേളനം ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, ഇരിഞ്ഞാടപ്പിള്ളിമന രാജ്കുമാര് തിരുമേനി, കല്ലേറ്റുംകര മഹല്‍ കമ്മിറ്റി പ്രസിഡന്റ് എം.ബി. നാസര്‍ എന്നിവര്‍ പങ്കെടുക്കും.
അമ്പുതിരുനാള്ദിനമായ 26നു രാവിലെ 5.45ന് ദിവ്യബലി, ഏഴിന് പ്രസുദേന്തിവാഴ്ച, ദിവ്യബലി, സന്ദേശം, ഉണ്ണീശോയുടെ രൂപം കൂട്ടില്‍നിന്ന് ഇറക്കല്‍, ലദീഞ്ഞ്, നൊവേന, തിരുസ്വരൂപങ്ങള്‍ പന്തലില്‍ പ്രതിഷ്ഠിക്കല്‍ എന്നിവയ്ക്ക് ഫാ. ജോസഫ് മാളിയേക്കല്‍ മുഖ്യകാര്‍മികത്വംവഹിക്കും. തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 11ന് അമ്പ് എഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് 400ഓളം കലാകാരന്മാരുടെ ബാന്‍ഡ് വാദ്യം. തിരുനാള്‍ദിനമായ 27ന് രാവിലെ ആറിനും എട്ടിനും ദിവ്യബലി. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ആളൂര്‍ അസി. വികാരി ഫാ. മെജിന്‍ കല്ലേലി മുഖ്യകാര്‍മികത്വം വഹിക്കും.
പുത്തന്‍വേലിക്കര വികാരി ഫാ. ജെയിംസ് അതിയുന്തന്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലി തുടര്‍ന്ന് തിരുനാള്‍പ്രദക്ഷിണം. രാത്രി ഏഴിന് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, പ്രൊജക്ഷന് മാപ്പിംഗ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്നിവ ഉണ്ടായിരിക്കും.
മരിച്ചവരുടെ ഓര്‍മദിനമായ 28ന് രാവിലെ 6.30ന് പരേതര്‍ക്കുവേണ്ടിയുള്ള അനുസ്മരണബലിയും ഒപ്പീസും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ടൗണ്‍ അമ്പ് പ്രദക്ഷിണം പള്ളിയില്‍നിന്ന് ഇറങ്ങും. രാത്രി 11ന് ടൗണ്‍ അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. ഫെബ്രുവരി മൂന്നിനാണ് എട്ടാമിടം. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, അസി. വികാരി ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, കൈക്കാരന്മാരായ ലിന്‍സോ മൂര്‍ക്കനാട്ടുകാരന്‍, ബേബി വിതയത്തില്‍, ജോസഫ് കണ്ണംകുന്നി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.