വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ ഗ​വേ​ഷ​ണ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി
Saturday, September 28, 2024 7:11 AM IST
കൊ​ട​ക​ര: വി​ദ്യാ​ര്‍​ഥിക​ളി​ല്‍ കൂ​ടു​ത​ല്‍ ഗ​വേ​ഷ​ണ സം​ബ​ന്ധ​മാ​യ അ​ഭി​രു​ചി​ക​ള്‍ വ​ള​ര്‍​ത്തി സ​മൂ​ഹ​ത്തി​നുത​കു​ന്ന പു​തി​യ ശാ​സ്ത്ര സാ​ങ്കേ​തി​ക സം​ഭാ​വ​ന​ക​ള്‍ ന​ല്‍​ക​ണ മെന്ന് ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി. കൊ​ട​ക​ര സ​ഹൃ​ ദ​യ ഓ​ട്ടോ​ണമസ് എ​ന്‍​ജി​നീ​യ​റി​ംഗ് കോ​ള​ജി​ല്‍ "ടെ​ക്എ​ക്‌​സ് ഇ​ന്‍​ഫി​നി​യ' ഉ​ദ്ഘാ​ട​നം ചെ​യ് തുസം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി അഞ്ഞൂ റോ​ളം എ​ന്‍​ജി​നീ​യ​റി​ംഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മൂ​ന്നുദി​വ​സ​മാ​യി ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. മു​ന്‍​നി​ര ടെ​ക് ക​മ്പ​നി​ക​ള്‍ ന​ട​ത്തു​ന്ന ഒന്പതു വി​വി​ധ വ​ര്‍​ക്‌​ ഷോ​പ്പു​ക​ളും റോ​ബോ​ട്ടി​ക്, ഡ്രോ ​ണ്‍, ഓ​റി​ഗാ​മി എ​ന്നി​വ​യു​ടെ എ​ക്‌​സ്‌​പോ​യും ന​ട​ക്കും. ഐ​ബി എം, ​ക്ല​ബ് എ​ഫ്എം, ​വാ​ദ് വാ​ഹ്‌​നി ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളു​ടെ സെ​ഷ​നു​ക​ളും ഉ​ണ്ടാ​യി​രി​ ക്കും.


അ​വ​സാ​നദി​വ​സം ഹാ​ക്ക​ത്തോ​ണ്‍ ടീ​മു​ക​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വാ​ര്‍​ഡ് ദാ​ന​വും ഒ​രു​ല​ക്ഷ​ത്തോ​ളം രൂപ​യു​ടെ സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കു​ം.​ സ​ഹൃ​ദ​യ എ​ന്‍​ജി​നീ​യ​റി​ംഗ് കോ​ളജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റവ. ഡോ. ​ആ​ന്‍റോചു​ങ്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐഇ​ഇഇആ​ര്‍ 10 ലെ ​സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക അ​വാ​ര്‍​ഡ് നേ​ടി​യ റോ​ബി​ന്‍ ഫ്രാ​ന്‍​സി​നെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സു​ധാ ​വ​ള​വി അ​നു​മോ​ദി​ച്ചു. ഐ​ഇ​ഇ​ഇ മെ​മ്പ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്‌​മെ​ന്‍റ്് കോ-​ഒാർഡി​നേ​റ്റ​ര്‍ ജി​തി​ന്‍ ജോ​സ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​നി​ക്‌​സ​ണ്‍ കു​രു​വി​ള, ഡ​യ​റ​ക്ട​ര്‍ ഡോ. ​ലി​യോ​ണ്‍ ഇ​ട്ടി​ച്ച​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

സ്റ്റു​ഡ​ന്‍റ്് ബ്രാ​ഞ്ച് കൗ​ണ്‍​സി​ല​ര്‍ അ​നി​ല്‍ ആ​ന്‍റ​ണി സ്വാ​ഗ​ത​വും ഐഇഇ​ഇ​ വൈ​സ് ചെ​യ​ര്‍ പേഴ്സൺ ഐ​യി​ഷ ഷ​ഫീ​ഖ് ന​ന്ദിയും പ​റ​ഞ്ഞു.