വി​പ​ണി​യി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം: കെ​എ​ച്ച്ആ​ർ​എ
Saturday, September 28, 2024 7:11 AM IST
തൃ​ശൂ​ർ: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത വി​ല​വ​ർ​ധ​ന​വ് ഹോ​ട്ട​ൽ വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് താ​ങ്ങാ​ൻ ക​ഴി​യു​ന്ന​തി​ല​പ്പു​റ​മാ​യെ​ന്നും കേ​ന്ദ്ര - കേ​ര​ള സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വി​പ​ണി​യി​ൽ ഇ​ട​പെ​ട്ട് ഹോ​ട്ട​ൽ വ്യാ​പാ​ര മേ​ഖ​ല​യെ ക​ന​ത്ത സാ​മ്പ​ത്തി​ക​ന​ഷ്ട​ത്തി​ൽ​നി​ന്നു ക​ര​ക​യ​റ്റ​ണ​മെ​ന്നും കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി. ​ബി​ജു​ലാ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.


പ്ര​സി​ഡ​ന്‍റ് അ​മ്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജി.​കെ. പ്ര​കാ​ശ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, വി.​ആ​ർ. സു​കു​മാ​ർ, സു​ന്ദ​ര​ൻ​നാ​യ​ർ, പ്രേം​രാ​ജ് ചു​ണ്ട​ലാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.