കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന് യാ​ത്രാ​മൊ​ഴിയേകി നാട്
Saturday, September 28, 2024 8:37 AM IST
പ​യ്യ​ന്നൂ​ർ: പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ഉ​ദു​മ എം​എ​ൽ​എ​യു​മാ​യി​രു​ന്ന പ​യ്യ​ന്നൂ​ർ അ​ന്നൂ​ർ കാ​റ​മേ​ൽ പ്രി​യ​ദ​ർ​ശി​നി​യി​ലെ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഇ​നി ജ്വ​ലി​ക്കു​ന്ന ഓ​ർ​മ. മൂ​രി​ക്കൊ​വ്വ​ൽ ശാ​ന്തി​സ്ഥ​ല​യി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു സം​സ്കാ​രം. വീ​ട്ടി​ലെ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷ​വും അ​ന്നൂ​ർ മൂ​രി​ക്കൊ​വ്വ​ൽ ശാ​ന്തി​സ്ഥ​ല​യി​ൽ ഭൗ​തി​ക​ദേ​ഹം ചി​ത​യി​ലേ​ക്ക് എ​ടു​ക്കു​ന്ന​തി​നു​മു​ന്പും പോ​ലീ​സ് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി.

കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ക​ര്‍​മ​മ​ണ്ഡ​ല​മാ​യ ക​ണ്ണൂ​ര്‍ -കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ വി​ലാ​പ​യാ​ത്ര​യാ​യി കൊ​ണ്ടു വ​ന്ന ഭൗ​തി​ക​ശ​രീ​രം രാ​ത്രി​യോ​ടെ​യാ​ണ് വീ​ടി​ന​ടു​ത്തു​ള്ള പ്രി​യ​ദ​ര്‍​ശി​നി യൂ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ച​ത്. പ്രി​യ​പ്പെ​ട്ട നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​ൻ യൂ​ത്ത് സെ​ന്‍റ​റി​ലും വീ​ട്ടി​ലും ശാ​ന്തി​സ്ഥ​ല​യി​ലും നാ​ടി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ ഒ​ഴു​കി​യ എ​ത്തി. സ്‌​നേ​ഹ​വും സ​ഹി​ഷ്ണു​ത​യും മ​നു​ഷ്യ​ത്വ​വും മു​ഖ​മു​ദ്ര​യാ​ക്കി​യ ഒ​രു ജ​ന​കീ​യ നേ​താ​വി​നു​ള്ള നി​റ​ഞ്ഞ അം​ഗീ​കാ​രം കൂ​ടി​യാ​യി ഇ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും രാ​വി​ലെ ത​ന്നെ ഭൗ​തി​ക ശ​രീ​രം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച പ്രി​യ​ദ​ര്‍​ശി​നി യൂ​ത്ത് സെ​ന്‍റ​റി​ല്‍ എ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന്, സ​ണ്ണി ജോ​സ​ഫ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍, എം.​വി​ജി​ന്‍, ഐ.​സി. ബാ​ല​ൻ, എം.​കെ.​രാ​ഘ​വ​ന്‍ എം.​പി, മു​ന്‍ സ്പീ​ക്ക​ര്‍ എം.​വി​ജ​യ​കു​മാ​ര്‍, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​ലി​ജു, സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, കെ.​എ​സ്. ശ​ബ​രി​നാ​ഥ്, ഡി.​സി.​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, പി.​കെ.​ഫൈ​സ​ല്‍, ബി​ജെ​പി നേ​താ​വ് കെ.​ര​ഞ്ജി​ത്, തു​ട​ങ്ങി വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളും അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.

സ​ർ​വ​ക​ക്ഷിയോ​ഗം
അ​നു​ശോ​ചി​ച്ചു
പ​യ്യ​ന്നൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യി​രു​ന്ന കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു. സൗ​മ്യ​നും പൊ​തു​മ​ണ്ഡ​ല​ത്തി​ൽ സ്വീ​കാ​ര്യ​നു​മാ​യ വ്യ​ക്തി​ത്വ​ത്തെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് സം​സ്കാ​ര​ത്തി​നു​ശേ​ഷം മൂ​രി​ക്കൊ​വ്വ​ൽ ശാ​ന്തി​സ്ഥ​ല​യി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​പ​ദ്മ​നാ​ഭ​ൻ അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. എം.​കെ. രാ​ഘ​വ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ടി.​ഐ. മ​ധ​സൂ​ദ​ന​ൻ, സ​ണ്ണി ജോ​സ​ഫ്, എം. ​വി​ജി​ൻ, മു​ൻ സ്പീ​ക്ക​ർ എം. ​വി​ജ​യ​കു​മാ​ർ, പി. ​ല​ളി​ത, കാ​സ​ർ​ഗോ​ഡ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ, എം. ​ലി​ജു, എം.​സി. ക​മ​റു​ദ്ദീ​ൻ, വി.​ബാ​ല​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ പ​ന​ക്കീ​ല്‍, എ.​പി. നാ​രാ​യ​ണ​ന്‍, എം.​പി. മു​ര​ളി, വി.​കെ. ര​വീ​ന്ദ്ര​ന്‍, പി. ​ജ​യ​ന്‍, സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ഡി. അ​പ്പ​ച്ച​ന്‍, കെ.​എ​സ്. ശ​ബ​രീ​നാ​ഥ്, പി.​എം. നി​യാ​സ്, പി.​ടി. മാ​ത്യു, കെ.​വി. കൃ​ഷ്ണ​ന്‍, ഹ​രി​ഹ​ര്‍​കു​മാ​ര്‍, പ്ര​ഫ. രാ​ജ​ഗോ​പാ​ല്‍, എ. ​രൂ​പേ​ഷ്, ബി. ​സ​ജി​ത്‌​ലാ​ല്‍, കെ. ​ജ​യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.