സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ളജി​ൽ മെ​ഗാ​ തൊ​ഴി​ൽമേ​ള ന​ട​ത്തി
Saturday, September 28, 2024 7:11 AM IST
ചാ​ല​ക്കു​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഓ​ട്ടോ​ണോ​മ​സ് കോ​ള​ജി​ൽ ക​രി​യ​ർ സെ​ല്ലും തൃ​ശൂ​ർ ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ്് എ​ക്സ്ചേഞ്ചും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ജോ​ബ് ഫെ​യ​ർ "പ്ര​യു​ക്തി 2024' ന​ട​ത്തി. 40 ല​ധി​കം ക​മ്പ​നി​ക​ൾ എ​ത്തി​യ തൊ​ഴി​ൽമേ​ള​യി​ൽ 1500 ല​ധി​കം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. നി​ര​വ​ധി പേ​ർ​ക്ക് ജോ​ലി ല​ഭി​ക്കു​ക​യും ചെ​യ്‌​തു.

മെ​ഗാ ജോ​ബ്ഫെ​സ്റ്റ് ബെ​ന്നി ബെ​ഹ​നാ​ൻ എംപി ഉ​ദ്​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ് വി.എ​സ്. പ്രി​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


തൃ​ശൂ​ർ ജി​ല്ലാ എം​പ്ലോ​യ്‌​മെന്‍റ് ഓ​ഫീ​സ​ർ എ​ൻ.​വി. സ​മീ​റ, കോ​ളജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ ഐ​റി​ൻ, കൗ​ൺ​സി​ല​ർ ബി​ന്ദു ശ​ശി​കു​മാ​ർ, റെ​ക്സ് തോ​മ​സ്, ലി​ബി​ൻ ഫ്രാ​ൻ​സി​സ്, സ്റ്റെ​ഫി കെ ​സ​ണ്ണി, വി.എ​സ്. ശ്രേ​യ, അ​നു​ഷ ബേ​ബി, ലി​ന​റ്റ് റോ​സ്‌ലി​ൻ ആ​ന്‍റണി എ​ന്നി​വർ പ്ര​സം​ഗി​ച്ചു.