സെന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ സം​സ്ഥാ​ന​ത​ല ര​സ​ത​ന്ത്ര ക്വി​സ്
Saturday, September 28, 2024 7:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല ര​സ​ത​ന്ത്ര ക്വി​സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ ജി​ല്ല​ക​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
ര​സ​ത​ന്ത്ര​ത്തോ​ടു​ള്ള ആ​ഭി​മു​ഖ്യം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ വ​ള​ര്‍​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടുകൂ​ടി​യാ​ണ് ക്വി​സ്മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഈ ​വ​ര്‍​ഷം ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റില്‍ നി​ന്നു വി​ര​മി​ക്കു​ന്ന അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍​മാ​രാ​യ ഡോ. ​സി. ഡീ​ന ആ​ന്‍റണി, ഡോ. ​വി. ബി​ന്‍​സി വ​ര്‍​ഗീ​സ് എ​ന്നി​വ​രാ​ണ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.


വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ ഇ​രി​ങ്ങാല​ക്കു​ട, നി​ര്‍​മ​ല​മാ​ത സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ തൃ​ശൂ​ര്‍, കാ​ല്‍​ഡിയ​ന്‍ സി​റി​യ​ന്‍ എ​ച്ച്എ​സ്എ​സ് തൃ​ശൂ​ര്‍ എ​ന്നീ സ്‌​കൂ​ളു​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡു​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.