കാ​യി​ക​വ​കു​പ്പി​ല്‍ വ​ലി​യ മു​ന്നേ​റ്റം: മ​ന്ത്രി കെ. ​രാ​ജ​ൻ
Saturday, September 28, 2024 7:11 AM IST
ഒ​ല്ലൂ​ർ: കാ​യി​ക​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ളെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​നും പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ.

ഒ​ല്ലൂ​ര്‍ വൈ​ലോ​പ്പ​ള്ളി ശ്രീ​ധ​ര​മേ​നോ​ന്‍ മെ​മ്മോ​റി​യ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ കാ​യി​ക​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ക​ളി​സ്ഥ​ല​ത്തി​ന്‍റെ പ്രാ​ഥ​മി​ക നി​ര്‍​മാ​ണം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഒ​രു​ പ​ഞ്ചാ​യ​ത്തി​ന് ഒ​രു​ക​ളി​സ്ഥ​ലം എ​ന്ന നി​ല​യി​ല്‍ കാ​യി​ക​സ​മൃ​ദ്ധി പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി 13.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഏ​ഴ് ഗ്രൗ​ണ്ടു​ക​ള്‍ ന​വീ​ക​രി​ക്കും. പ​ട്ടി​ക്കാ​ട്, ക​ട്ടി​ല​പ്പൂവം, പീ​ച്ചി, മൂ​ര്‍​ക്ക​നി​ക്ക​ര, പൂ​ത്തൂ​ര്‍, ഒ​ല്ലൂ​ര്‍, മാ​ട​ക്ക​ത്ത​റ എ​ന്നീ ഗ്രൗ​ണ്ടു​ക​ള്‍​ക്കാ​ണ് പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ന്തി പ​റ​ഞ്ഞു.

ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വൈ​ലോ​പ്പ​ള്ളി ശ്രീ​ധ​ര​മേ​നോ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‌​ഡറി സ്‌​കൂ​ളി​നും ആ​ധു​നി​ക ക​ളി​സ്ഥ​ലം ഒ​രു​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് സ്‌​പോ​ര്‍​ട്‌​സ് ഡ​യ​റ​ക്ട​ര്‍ ഒ​ല്ലൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ കാ​യി​ക​വ​കു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തും. സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം കാ​യി​ക​വ​കു​പ്പി​ല്‍ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എം​എ​ല്‍​എ ഫ​ണ്ടും കി​ഫ്ബി സ​ഹാ​യ​വും ഉ​പ​യോ​ഗി​ച്ച് ജി​ല്ല​യി​ല്‍ 17 ഇ​ട​ങ്ങ​ളി​ല്‍ കാ​യി​ക​സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. കു​ന്നം​കു​ളം ഒ​രു പു​തി​യ സ്‌​പോ​ര്‍​ട്‌​സ് ഡി​വി​ഷ​നാ​ക്കി. പ്രൈ​മ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഹെ​ല്‍​ത്തി കി​ഡ് പ​ദ്ധ​തി​കൂ​ടി ഒ​ല്ലൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ആ​രം​ഭി​ച്ചു. 3.60 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‌​ത്തു. യോ​ഗ​ത്തി​ല്‍ മേ​യ​ര്‍ എം.​കെ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.


കാ​യി​ക യു​വ​ജ​ന​കാ​ര്യ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​എ​സ്. ര​മേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ വ​ര്‍​ഗീ​സ് ക​ണ്ടം​കു​ള​ത്തി, ജ​യ​പ്ര​കാ​ശ് പൂ​വ​ത്തി​ങ്ക​ല്‍, ക​രോ​ളി​ന്‍ ജ​റീ​ഷ്. സ്‌​കൂ​ള്‍ വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ച്ച​നാ​ട​ന്‍, പ്ര​ഫ.​വി.​എ. വ​ര്‍​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ബാ ജോ​ജി, ജോ​സ് കാ​ട്ടൂ​ക്കാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.