ബൈ​പാ​സ് സ​ര്‍​വീ​സ് റോ​ഡി​ലെ കു​ഴി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി മൂ​ട​ണ​മെ​ന്ന്
Saturday, September 28, 2024 7:10 AM IST
പൂന്തു​റ: ഈ​ഞ്ച​ക്ക​ല്‍-​കോ​വ​ളം ബൈ​പാ​സ് സ​ര്‍​വീ​സ് റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ വ​ലി​യ കു​ഴി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​ണി പൂ​ര്‍​ത്തി​യാ​ക്കി മൂ​ട​ണ​മെ​ന്ന് പ​രു​ത്തി​ക്കു​ഴി സൗ​ത്ത് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കെ​എ​സ്ഇ​ബി കേ​ബി​ള്‍ ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ഞ്ച​ക്ക​ല്‍-​കോ​വ​ളം ബൈ​പാ​സ് സ​ര്‍​വീ​സ് റോ​ഡി​ല്‍ പ​രു​ത്തി​ക്കു​ഴി ജം​ഗ്ഷ​നു സ​മീ​പം വ​ലി​യ ഗ​ർ​ത്തം​ത​ന്നെ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ ഇ​പ്പോ​ൾ പൈ​പ്പ് പൊ​ട്ടി ര​ണ്ടാ​ഴ്ച​യാ​യി വെ​ള്ളം ഒ​ഴു​കു​ക​യും ചെ​യ്യു​ന്നു.


എ​ന്നാ​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യോ ഹൈ​വേ അ​ഥോ​റി​റ്റി​യോ കു​ഴി മൂ​ടു​വാ​നു​ള്ള യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും ഇ​തു​വ​രെ​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് എ​ത്ര​യും വേ​ഗം അ​പ​ക​ട​ക​ര​മാ​യ കു​ഴി മൂ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ‍്യം ഉ​യ​രു​ന്ന​ത്.