തൃശൂർ: എടിഎമ്മുകളിൽ ഒറ്റരാത്രികൊണ്ട് തുടർച്ചയായി നടന്ന കൂട്ടക്കവർച്ച പോലീസിന്റെ നിഷ്ക്രിയത്വത്തിന്റെ ഫലമാണെന്നു കെപിസിസി സെക്രട്ടറി ജോണ് ഡാനിയൽ പറഞ്ഞു.
തൃശൂർ റൗണ്ടിനോടുചേർന്ന് നായ്ക്കനാലിലാണ് ഒരു എടിഎം കൗണ്ടർ കുത്തിപ്പൊളിച്ച് പണം കവർന്നത്. 24 മണിക്കൂറും പോലീസ് പെട്രോളിംഗുള്ള സ്ഥലമാണിത്. എന്നിട്ടും കവർച്ചക്കാർ യഥേഷ്ടം സമയം ഉപയോഗിച്ചാണ് എടിഎം കുത്തിപ്പൊളിച്ച് പണം കവർന്നത് എന്നതു പോലീസിന്റെ സുരക്ഷാവീഴ്ചയാണ് കാണിക്കുന്നത്. പോലീസ് കണ്ട്രോൾ റൂമിന്റെ അടുത്താണ് നഗരത്തിൽ എടിഎം കവർച്ച നടന്നത് എന്നതു നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ് - ജോണ് ഡാനിയൽ പറഞ്ഞു.