വാ​ഴ​ച്ചാ​ൽ ഗോ​ത്ര​വ​ർ​ഗ പൈ​തൃ​ക സം​ര​ക്ഷ​ണകേ​ന്ദ്രം: മ​ന്ത്രി​ക്ക് എം​എ​ൽഎ ​ക​ത്തു ന​ൽ​കി
Saturday, September 28, 2024 7:11 AM IST
ചാല​ക്കു​ടി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ പി​ന്നാ​ക്ക ക്ഷേ​മമ​ന്ത്രി​യു​ടെ അ​ടി​യ​ന്തര ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​യ വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് വ​കു​പ്പ് മ​ന്ത്രി ഒ.ആ​ർ. കേ​ളു​വി​ന് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ക​ത്തുന​ൽ​കി. 2023-24 വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ നി​യോ​ജ​ക​ണ്ഡ​ല​ത്തി​ലെ വാ​ഴ​ച്ചാ​ലി​ല്‍ ഗോ​ത്രവ​ര്‍​ഗപൈ​തൃ​ക സം​ര​ക്ഷ​ണകേ​ന്ദ്ര​ത്തി​നാ​യി അഞ്ചുകോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചിരുന്നു.

അതി​ന്‍റെ 20 ശതമാനമാ​യ ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള പ്ര​വൃത്തി​ക്കാ​വ​ശ്യ​മാ​യ ഏ​ജ​ന്‍​സി​യെ നി​ശ്ച​യി​ക്കാ​നും ഡി​പിആ​ർ ത​യാ​റാ​ക്കാനു​മു​ള്ള ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം എ​ൽഎ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​രേ​ക്കാ​പ്പ്, വെ​ട്ടി​വി​ട്ട​കാ​ട് പ്ര​കൃ​തിനി​വാ​സി​ക​ള്‍​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് ചെ​ങ്കു​ത്താ​യ ക​യ​റ്റ​ങ്ങ​ളും ഇ​റ​ക്ക​ങ്ങ​ളു​മു​ള്ള നി​ബി​ഡവ​ന​ത്തി​ലെ ചെ​റി​യ ന​ട​പ്പാ​ത​യി​ലൂ​ടെ നാ​ലു കിലോ​മീ​റ്റ​റോ​ളം സഞ്ചരിക്കണം. രോ​ഗി​ക​ളെ ചു​മ​ന്നാ​ണ് പു​റ​ത്ത് എ​ത്തി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്ക് റോ​ഡ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള തു​ട​ർന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എംഎ​ൽഎ ​ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


പ്ര​കൃ​തി​യി​ല്‍നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് മാ​ര്‍​ക്ക​റ്റ് ചെ​യ്യു​ന്ന ഷോ​ള​യാ​ര്‍ ഗി​രി​ജ​ന്‍ സൊ​സൈ​റ്റി​യു​ടെ കെ​ട്ടി​ട​ം ശോ​ച​നീ​യാ​വ​സ്ഥ​യിലാണ്. സൊ​സൈ​റ്റി​ക്ക് പു​തി​യ കെ​ട്ടി​ടംനി​ര്‍​മി​ച്ച് പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കണം.

വ​നാ​വ​കാ​ശനി​യ​മപ്ര​കാ​രം കൃ​ഷിഭൂ​മി​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്ക് കൃ​ഷിചെ​യ്യാ​ന്‍ ആ​വ​ശ്യ​മാ​യ ഭൂ​മി അ​നു​വ​ദിക്ക​ണ​മെ​ന്നും അം​ബേ​ദ്ക​ര്‍ ഗ്രാ​മവി​ക​സ​നപ​ദ്ധ​തി, അം​ബേ​ദ്ക​ര്‍ സെ​റ്റി​ല്‍​മെ​ന്‍റ്് പ​ദ്ധ​തി എ​ന്നി​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ന​ഗ​റു​ക​ളു​ടെ​യും പ്ര​കൃ​തി​ക​ളു​ടെ​യും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും എംഎ​ൽഎ ​ആ​വ​ശ്യ​പ്പെ​ട്ടു.

ചാ​ല​ക്കു​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചുവ​ന്നി​രു​ന്ന പെ​ണ്‍​കു​ട്ടിക​ളു​ടെ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​നു പു​തി​യ കെ​ട്ടി​ടം നി​ര്‍​മിക്ക​ണ​ം. വെ​റ്റി​ല​പ്പാ​റ കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ന്‍റെ പ്ലാന്‍ ഫ​ണ്ടി​ല്‍നി​ന്ന് ഒ​ന്ന​രക്കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്ന​താ​ണ്. തു​ട​ര്‍ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ാത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വി​ഷ​യ​ത്തി​ൽ മ​ന്ത്രി​യു​ടെ ഇട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നും എംഎ​ൽഎ ആ​വ​ശ്യപ്പെട്ടു.