ല​ഹ​രി​ക്കെ​തി​രെ വി​ദ്യാ​ര്‍​ഥി​സ​മൂ​ഹം അ​ണി​നി​ര​ക്ക​ണം: ശ്രീ​ക​ണ്ഠ​ന്‍​നാ​യ​ര്‍
Monday, June 24, 2024 1:35 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: യു​വ​സ​മൂ​ഹം ല​ഹ​രി​യു​ടെ ക​രാ​ള​ഹ​സ്ത​ങ്ങ​ളി​ല്‍ ഞെ​രി​ഞ്ഞ​മ​രു​ന്ന കാ​ല​യ​ള​വി​ല്‍ ഈ ​സാ​മൂ​ഹി​ക​വി​പ​ത്തി​നെ​തി​രെ വി​ദ്യാ​ര്‍​ഥി​സ​മൂ​ഹം അ​ണി​നി​ര​ക്ക​ണ​മെ​ന്ന് പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ര്‍. ശ്രീ​ക​ണ്ഠ​ന്‍​നാ​യ​ര്‍.

ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്‌​കോ സ്‌​കൂ​ളി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ച​രി​ത്ര​സ്മ​ര​ണി​ക ‘സാ​ങ്കോ​ഫാ' പ്ര​കാ​ശ​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ര്‍​ഥി​ക​ള്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും ല​ഹ​രി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന്പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഡോ​ണ്‍ ബോ​സ്‌​കോ റെ​ക്ട​റും മാ​നേ​ജ​രു​മാ​യ ഫാ. ​ഇ​മ്മാ​നു​വേ​ല്‍ വ​ട്ട​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.


സ്മ​ര​ണി​ക ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ ഡോ​ണി ജോ​ർ​ജ് അ​ക്ക​ര​ക്കാ​ര​ൻ പു​സ്ത​കം ഏ​റ്റുവാ​ങ്ങി. സ്മ​ര​ണി​ക എ​ക്സി​. എ​ഡി​റ്റ​ർ സെ​ബി മാ​ളി​യേ​ക്ക​ൽ പു​സ്ത​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ജെ​യിം​സ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ചീ​ഫ് എ​ഡി​റ്റ​റും ഹ​യ​ർസെ​ക്ക​ന്‌ഡറി പ്രി​ൻ​സി​പ്പലുമാ​യ ഫാ. സ​ന്തോ​ഷ് മ​ണി​ക്കൊ​മ്പേ​ൽ സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലൈ​സ സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ​. ജോ​യ്‌​സ​ൺ മു​ള​വ​രി​ക്ക​ൽ, ഫാ​. വ​ർ​ഗീ​സ് ജോ​ൺ, സി​സ്റ്റ​ർ വി.​പി. ഓ​മ​ന, അ​ഡ്വ. ഹോ​ബി ജോ​ളി, സി​ബി പോ​ൾ, ടെ​ൽ​സ​ൺ കോ​ട്ടോ​ളി, ശി​വ​പ്ര​സാ​ദ് ശ്രീ​ധ​ര​ൻ, എം. ​സം​ഗീ​ത സാ​ഗ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.