തൃശൂർ: നീറ്റ്-നെറ്റ് പരീക്ഷാക്രമക്കേടുകൾക്കെതിരെ എഐഎസ്എഫ് ജില്ലാ കമ്മിറ്റി തൃശൂർ ബിഎസ്എൻഎൽ ഓഫീസിലേക്കു പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഉദ്ഘാടനം ചെയ്തു.
എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അർജുൻ മുരളീധരൻ അധ്യക്ഷനായിരുന്നു. ഭാരവാഹികളായ ടി.ടി.മീനുട്ടി, കെ.എ. അഖിലേഷ്, കെ.എസ്. അഭിറാം, കെ.എസ്. അരവിന്ദ് എന്നിവർ സംസാരിച്ചു. അമൃത, ശിവപ്രിയ, കെ.എസ്. അക്ഷയ് എന്നിവർ സമരത്തിനു നേതൃത്വം നൽകി.