കാഞ്ഞാണി: കനത്ത കാറ്റിലും മഴയിലും പാലാഴി, വിദ്വാൻ കെ. പ്രകാശം റോഡിനു സമീപം പാർക്കുചെയ്തിരുന്ന രണ്ട് ട്രാവലറുകളുടെ മുകളിൽ മരം കടപുഴകിവീണു തകർന്നു.
കുറുവങ്ങാട്ടിൽ വിഷ്ണു, വിപിൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കൊച്ചുകൊമ്പൻ എന്നപേരിലുള്ള ട്രാവലറുകളാണ് മരംവീണ് തകർന്നത്. ഓട്ടംകഴിഞ്ഞ് വിടിനു സമിപത്തെ റോഡരികിൽ നിർത്തിയിട്ടതായിരുന്നു. പ്രദേശത്തെ വൈദ്യുതി വിഛേദിച്ചതിനുശേഷം മരങ്ങൾ മുറിച്ചുമാറ്റി. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു.