തൃശൂർ: കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. കാൽഡിയൻ സെന്ററിൽ നടന്ന ചടങ്ങ് ഡിഐജി എസ്. അജിത ബീഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ രക്ഷാധികാരി മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ഫ്ളവർ ടെലിവിഷൻ സ്റ്റാർ മാജിക് പ്രോഗ്രാം ഡയറക്ടർ അനൂപ് ജോണ്‍, ജൂബിലി മിഷൻ മെഡിക്കൽ കോളജ് സയന്റിസ്റ്റ് ഡോക്ടർ ദിലീപ് വിജയൻ എന്നിവർ മുഖ്യാതിഥികളായി. കോർപറേഷൻ കൗണ്‍സിലർ സിന്ധു ആന്റോ ചാക്കോള മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ കോർപറേറ്റ് മാനേജർ സിസ്റ്റർ ഡോ. ഒ.യു. ജിൻസി അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂൾ പിടിഎ പ്രസിഡന്റ് സീജോ ജോയ് ചിറക്കേക്കാരൻ അതിഥികളെ ആദരിച്ചു.