തൃശൂർ: സേക്രഡ് ഹാർട്ട് കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറി ആൻഡ് എൽപി സ്കൂളിന്റെ പിടിഎ ജനറൽ ബോഡിയോഗം സ്കൂളിൽ നടന്നു. ഡിവിഷൻ കൗണ്‍സിലർ റെജി ജോയ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിറ്റോ തോമസ് അധ്യക്ഷത വഹിച്ചു.
ജ്യോതി എൻജിനീയറിംഗ് കോളജ് അസി. പ്രഫസർ ഫാ. റോയ് ജോസഫ് വടക്കൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന ആന്റണി, അധ്യാപിക ജെൻസി എന്നിവർ പങ്കെടുത്തു. മാതാപിതാക്കൾക്കായി ക്ലാസ്, കഴിഞ്ഞ അധ്യയനവർഷത്തിൽ അക്കാദമിക് മികവ് നേടിയവർക്കും എൽഎസ്എസ് വിജയികൾക്കും ലോക്കൽ മാനേജർ സിസ്റ്റർ ആൻലിൻ സമ്മാനദാനം നിർവഹിച്ചു.