കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എൻഎസ്എസിന്റെയും ഐക്യൂഎസിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളജ് എക്സി.ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ വിദ്യാർഥികളെകൊണ്ട് പ്രാണായാമംചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ഇന്റർ യൂണിവേഴ്സിറ്റി യോഗാസന ചാന്പ്യൻഷിപ്പ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ സഹൃദയ കോളജിലെ ഹിബ മറിയത്തിനെ ആദരിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റി യോഗ ടീം കോച്ച് ബെന്നി മുഖ്യാതിഥിയായിരുന്നു. കോളജ് യോഗ ടീം അംഗങ്ങളായ മാധവ്, ഹിബ മറിയം, സ്വാതികൃഷ്ണ, സോന എന്നിവർ നയിച്ച യോഗ ഡെമോണ്സ്ട്രേഷൻ നടന്നു വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. ജയകുമാർ, സന്ധ്യ ഗോപിനാഥൻ, രശ്മി രാജൻ എന്നിവർ വിദ്യാർഥികളോട് സംവദിച്ചു.