കേച്ചേരി: കേച്ചേരി ജ്ഞാനപ്രകാശിനി യുപി സ്കൂളിൽ റസാക്ക് കേച്ചേരി അനുസ്മരണ യോഗം നടന്നു.
കേച്ചേരിയുടെ പ്രിയപ്പെട്ട എഴുത്തുകാരനും പത്രപ്രവർത്തകനുമായ റസാക്ക് കേച്ചേരിയെ അനുസ്മരിക്കുന്നതിന് സുഹൃത്തുക്കളും, രാഷ്ട്രീയ കലാസാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്നു. സാഹിത്യരംഗത്ത് തന്റേതായ പ്രവർത്തന ശൈലിയിൽ തുടങ്ങിവച്ച "ഓണമഴ' എന്ന കവിയരങ്ങ് അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഈ വർഷവും നല്ല രീതിയിൽ സംഘടിപ്പിക്കുമെന്ന് അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ജോസിന്റെ അധ്യക്ഷതയിൽ ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാസുനിൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വല്ലഭൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാർ, ചെയർമാൻ പി.കെ. രാജൻ, സെബാസ്റ്റ്യൻചൂണ്ടൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് ഷാഫി, ജിസൺ, രവി വാസര, കേച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വേണുഗോപാൽ, സെബാസ്റ്റ്യൻ, ഡെന്നി, പഞ്ചായത്ത് മെമ്പർമാരായ ആന്റോ പോൾ, വി.പി. ലീല എന്നിവർ പ്രസംഗിച്ചു.