കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി വിദ്യാർഥി
1339165
Friday, September 29, 2023 1:38 AM IST
വെങ്കിടങ്ങ്: കളഞ്ഞുപോയ രണ്ടര പവന്റെ സ്വർണമാല തിരിച്ചു നൽകി വിദ്യാർഥിയുടെ സത്യസന്ധത. വെ ങ്കിടങ്ങ് പഞ്ചായത്തിലെ പാടൂർ സ്വദേശി രതീഷിന്റെ മകൻ ആഷിഷ് ആണു സ്വർണമാല തിരികെ നൽകിയത്.
വെങ്കിടങ്ങ് വലിയന്പലം ക്ഷേത്രക്കുളത്തിൽ കുളിക്കാൻ വന്ന മുല്ലശ്ശേരി പറന്പൻതളിയിൽ താമസിക്കുന്ന ചീരോത്ത് വീട്ടിൽ അതുൽ കൃഷ്ണയുടെ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണാ ഭരണമാണ് കഴിഞ്ഞദിവസം നഷ്ടപ്പെട്ടത്. കുളത്തിന് സമീപത്തെ വഴിയിലൂടെ പോകുകയായി
രുന്ന ആഷിഷിന് സ്വർണമാല ലഭിച്ചു.
പാടൂർ അലീമുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ആഷിഷ് ബന്ധുവിനെയും കൂട്ടി പാവറട്ടി പോലീസ് സ്റ്റേഷനിൽ എത്തി മാല കൈമാറുകയായിരുന്നു.
പിന്നീട് സ്വർണമാല നഷ്ടപ്പെട്ട അതുൽ കൃഷ്ണ പരാതിയുമായി സ്റ്റേഷനിൽ എത്തി. പോലീസിന്റെ സാന്നിധ്യത്തിൽ ആഷിഷ് അതുൽകൃഷ്ണയ്ക്ക് മാല കൈമാറി.