ഭീഷണിപ്പെടുത്തി 60,000 രൂപ തട്ടിയ യുവാവ് അറസ്റ്റില്‍
1591524
Sunday, September 14, 2025 4:33 AM IST
കൊച്ചി: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഫോര്‍ട്ട്കൊച്ചി ബാവാ മന്‍സിലില്‍ വൈ.ബി. നിസാമുദീ(30)നെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 24ന് എറണാകുളം പത്മ ജംഗ്ഷന് സമീപമുള്ള മക്ഡൊണാള്‍ഡ് ഷോപ്പില്‍ അതിക്രമിച്ച് കയറി ഇരുമ്പുവടി വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കടയുടെ സേഫ് ലോക്കറിനുള്ളില്‍ ഉണ്ടായിരുന്ന 60,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
തോപ്പുംപടിയില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.