വ്യാപാരികളുടെ ഉന്നമനത്തിനായി മര്‍ച്ചന്റ്സ് യൂണിയന്
1591521
Sunday, September 14, 2025 4:19 AM IST
മൂവാറ്റുപുഴ: നഗരവികസനത്തിന്റെ ഭാഗമായി തകര്‍ച്ചയിലായിരിക്കുന്ന വ്യാപാരികളുടെ ഉന്നമനത്തിനായി മര്‍ച്ചന്റ്സ് യൂണിയന് രംഗത്ത്. മര്‍ച്ചന്റ്സ് യൂണിയന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി ഒന്നുവരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് ചെയര്മാന് നൗഷാദ് പ്ലാമൂട്ടില്‍, ജനറല്‍ സെക്രട്ടറി പി.എം. ഇബ്രാഹിം, വര്‍ക്കിംഗ് ചെയര്മാന് ജിയോ തോട്ടം, ട്രഷറര്‍ ഷൈന്‍ എം. യോയാക്കി എന്നിവര്‍ പറഞ്ഞു.
മൂവാറ്റുപുഴ ടൗണ്‍ ഷോപ്പിംഗ് ഫെസ്റ്റ് 2025 എന്ന പേരിലായിരിക്കും ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മൂവാറ്റുപുഴ നഗരത്തിന്റെ പുരോഗതിക്കായി ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാറ്റുന്നതിനാണ് മര്‍ച്ചന്‍സ് യൂണിയന് ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.