കൊ​ച്ചി: വി​ക​സി​ത ഭാ​ര​തം എ​ന്ന ല​ക്ഷ്യ​ത്തി​ന് വി​ക​സി​ത കേ​ര​ളം പ്ര​ധാ​ന​മെ​ന്നു ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ. കേ​ര​ളം വി​ക​സി​ക്കു​മ്പോ​ഴാ​ണ് ഇ​ന്ത്യ പൂ​ർ​ണ​മാ​യി പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ച്ചി ജെ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഫ്യൂ​ച്വ​ർ കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലെ​ക്ച​ർ സീ​രി​സും ഐ​ഡി​യ ഫെ​സ്റ്റും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ന​പ​ക്ഷ-​ഭൂ​രി​പ​ക്ഷ വേ​ർ​തി​രി​വു​ക​ളി​ല്ലാ​തെ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഈ ​സ​മ​ഗ്ര​മാ​യ പു​രോ​ഗ​തി​യാ​ണ് ന​മ്മു​ടെ ല​ക്ഷ്യ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

എ​ല്ലാ മാ​സ​വും പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര കേ​ര​ള​ത്തി​ന്‍റെ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ഫ്യൂ​ച്വ​ർ കേ​ര​ള മി​ഷ​ൻ ചെ​യ​ർ​മാ​ൻ വേ​ണു രാ​ജാ​മ​ണി പ​റ​ഞ്ഞു. ജെ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജെ. ല​ത, പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ. ​മ​ധു കു​മാ​ർ, ഫി​നാ​ൻ​സ് മേ​ധാ​വി രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.