സിമന്‍റ് മിശ്രിതം കയറ്റിവന്ന ലോറി ചരിഞ്ഞു
1591514
Sunday, September 14, 2025 4:14 AM IST
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ സിമന്‍റ് മിശ്രിതം കയറ്റിവന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് ചരിഞ്ഞു. നേര്യമംഗലം വില്ലാഞ്ചിറ കയറ്റത്തിന് സമീപമാണു ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ലോറി ചരിഞ്ഞത്.
കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായ ലോറി പിറകിലേക്കു തെന്നിമാറുകയും റോഡിന്‍റെ വശം തകർന്ന് ചരിയുകയുമായിരുന്നു. ദേശീയപാത നിർമാണത്തിനായി കൊണ്ടുപോയ സിമന്‍റ് മിശ്രിതമായിരുന്നു വാഹനത്തിൽ.