ലൂര്‍ദ് ആശുപത്രിയില്‍ ലോക സെപ്സിസ് ദിനാചരണം
1591503
Sunday, September 14, 2025 4:04 AM IST
കൊച്ചി: ലൂര്‍ദ് ആശുപത്രിയില്‍ ലോക സെപ്സിസ് ദിനാചരണം നടത്തി. ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പോള്‍ പുത്തൂരാന്‍, കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ് ഡോ. അമിത് പി. ജോസ്, ജനറല്‍ മെഡിസിന് വിഭാഗം മേധാവി ഡോ. സുനു കുര്യന്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. വി. ജ്യോതിസ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഇന്ദു രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.വിമല്‍ ഫ്രാന്‍സിസ്, ഫാ. സോനു അംബ്രോസ്, ഫാ. ആന്റണി റാഫേല്‍ കോമരംചാത്ത്, ഡോ. പ്രതിഭ കൃഷ്ണപിള്ള എന്നിവര്‍ നേതൃത്വം നല്കി.