കണ്ണീറ്റുമല അങ്കണവാടി ഉദ്ഘാടനം ചെയ്തു
1591511
Sunday, September 14, 2025 4:14 AM IST
പിറവം: നഗരസഭയിലെ പതിനാലാം വാർഡിലെ 50-ാം നമ്പർ അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. ഇടപ്പിള്ളിച്ചിറ കണ്ണീറ്റുമലയ്ക്ക് സമീപമുള്ള അങ്കണവാടി സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ വർഷങ്ങളായി ഒരു ക്ലബ് കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.
ഒൻപത് കൊല്ലം മുമ്പ് നാട്ടുകാർ പിരിവെടുത്ത് മൂന്നു സെന്റോളം സ്ഥലം വാങ്ങിയെങ്കിലും കെട്ടിടം നിർമിക്കാനായില്ല. നഗരസഭ 19 ലക്ഷം രൂപ നീക്കിവച്ചാണ് ഇപ്പോൾ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, ഡിവിഷൻ കൗൺസിലർ ഡോ. അജേഷ് മനോഹർ, കൗൺസിലർമാരായ മോളി വലിയകട്ടയിൽ, പി.ഗിരീഷ് കുമാർ, ബാബു പാറയിൽ, ജോജിമോൻ ചാരുപ്ലാവിൽ, രമാ വിജയൻ, ഡോ. സഞ്ജിനി പ്രതീഷ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ സി. സുധ, സൂപ്പർവൈസർ റീസ രമ്യാ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.