മുച്ചൂർകാവ് ക്ഷേത്രത്തിൽ കവർച്ച : ലക്ഷം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു
1591497
Sunday, September 14, 2025 4:04 AM IST
ഉദയംപേരൂർ: വലിയകുളം മുച്ചൂർകാവ് ക്ഷേത്രത്തിൽനിന്ന് 1,15,000 രൂപ വില വരുന്ന സാധനങ്ങൾ മോഷണം പോയി. വെള്ളിയാഴ്ച രാത്രി 7.30നും ശനിയാഴ്ച പുലർച്ചെ 4.50നുമിടയിലാണ് മോഷണം നടന്നതെന്നു കരുതുന്നു. മുറ്റമടിക്കാൻ വന്നയാളാണ് ക്ഷേത്രത്തിൽ മോഷണം നടന്നത് ശ്രദ്ധിച്ചത്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഉദയംപേരൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഉദയംപേരൂർ വലിയകുളത്തിന് സമീപത്തെ സപ്ലൈകോയുടെ വില്പനശാലയിലും മോഷണശ്രമം നടന്നിട്ടുണ്ട്. വില്പനശാലയുടെ ഷട്ടറിന്റെ താഴ് മോഷ്ടാക്കൾ തകർത്തെങ്കിലും ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.