മൂവാറ്റുപുഴ മലങ്കര കത്തോലിക്കാ രൂപത പഠനശിബിരം
1591512
Sunday, September 14, 2025 4:14 AM IST
മൂവാറ്റുപുഴ: സഭയിലെ പ്രഥമ എക്യുമെനിക്കല്‍ സുന്നഹദോസായ നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ മലങ്കര കത്തോലിക്കാ രൂപത പഠനശിബിരം സംഘടിപ്പിച്ചു. മൂവാറ്റുപുഴ സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന പഠനശിബിരം മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട്ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് സന്ദേശം നല്കി. തൃശൂര്‍ മേരിമാതാ സെമിനാരി അധ്യാപകന് റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍, മൂവാറ്റുപുഴ ഭദ്രാസന വൈദിക സമിതി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് മഠത്തിക്കുന്നത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബഥനി സിസ്റ്റേഴ്സ് മൂവാറ്റുപുഴ പ്രോവിന്സിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രൊവിന്‍ഷ്യാള്‍ മദര്‍ ടോമിനയേയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെയും ചടങ്ങില്‍ അനുമോദിച്ചു.
ബഥനി ആശ്രമം നവജ്യോതി പ്രോവിന്‍ഷ്യാള്‍ റവ. ഡോ. ജോര്‍ജ് അയ്യനേത്ത്, വികാരി ജനറാള്‍ റവ. തോമസ് ഞാറക്കാട്ട് കോറെപ്പിസ്കോപ്പ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ചാക്കോ ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
വൈദികരും സിസ്റ്റേഴ്സും ഇടവക പ്രതിനിധികളും ഉള്‍പ്പെടെ 200 പേരോളം പഠനശിബിരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന അജപാലന സമിതി യോഗത്തില്‍ കാലിക പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.